എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള് ഇന്ന് അവസാനിക്കും; ആഘോഷങ്ങള് പാടില്ല
Posted On March 26, 2025
0
115 Views
എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള് ഇന്ന് അവസാനിക്കും. മൂല്യനിര്ണയ ക്യാമ്പ് ഏപ്രില് മൂന്നിന് ആരംഭിക്കും. മെയ് മൂന്നാമത്തെ ആഴ്ച ഫല പ്രഖ്യാപനമുണ്ടാകും. പരീക്ഷ തീരുന്ന ദിവസം സ്കൂളുകളില് വിദ്യാര്ഥി സംഘര്ഷം ഒഴിവാക്കാന് കര്ശന നിയന്ത്രണങ്ങളാണ് ഏര്പ്പെടുത്തുയിരിക്കുന്നത്.
പരീക്ഷ തീരുന്ന ദിവസമോ സ്കൂള്പൂട്ടുന്ന ദിവസമോ സ്കൂളുകളില് ആഘോഷപരിപാടികള് പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവു നല്കി. ആഘോഷങ്ങള് അതിരുകടക്കുന്നു, അക്രമത്തിലേക്ക് നീങ്ങുന്നു എന്ന പരാതികള് കണക്കിലെടുത്താണ് നിര്ദേശം.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി
December 5, 2025













