ഒന്നാം റാങ്കുകാര്‍ 17 പേരായി കുറയും; നീറ്റ് പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി) യുടെ പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. പുതിയ പട്ടികയില്‍ ഒന്നാം റാങ്ക് ജേതാക്കള്‍ 17 പേരായി കുറയുമെന്നാണു സൂചന. ചോദ്യപേപ്പറിലെ വിവാദചോദ്യത്തില്‍ സുപ്രീംകോടതി തീർപ്പുണ്ടാക്കിയതോടെ റാങ്ക്പട്ടികയില്‍ വലിയമാറ്റങ്ങളുണ്ടാകും.
പരീക്ഷയിലെ 19-ാം ചോദ്യത്തിനു 2 ഓപ്ഷനുകള്‍ ശരിയുത്തരമായി കണക്കാക്കി മാർക്ക് നല്കിയ നടപടി കഴിഞ്ഞ ദിവസം സുപ്രീം കോടതി തിരുത്തിയിരുന്നു. ഇതോടെ 44 പേർക്കാണ് ഒന്നാം റാങ്ക് നഷ്ടപ്പെടുന്നത്. ആദ്യപട്ടികയില്‍ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഗ്രേസ് മാർക്ക് ലഭിച്ചവർക്കു വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ 6 പേർ നേരത്തെ ഒഴിവായിരുന്നു.