ജാര്‍ഖണ്ഡില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ല
Posted On October 18, 2024
0
1.8K Views
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി മത്സരിക്കില്ല. സഖ്യത്തില്‍ ഒന്നോ രണ്ടോ സീറ്റുകള്‍ക്ക് വേണ്ടി വിലപേശുന്നതില്‍ കാര്യമില്ലെന്നാണ് ആം ആദ്മി നേതാക്കള്‍ നല്കുന്ന സൂചന.
സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന് വേണ്ടി പ്രചാരണം നടത്തും. ജാർഖണ്ഡിലെ പാർട്ടി ഘടകത്തില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. 2019ല്‍ 81 സീറ്റുകളില്‍ 21 ഇടത്ത് മത്സരിച്ചെങ്കിലും ഒരിടത്ത് പോലും വിജയിച്ചിരുന്നില്ല.
ജാര്‍ഖണ്ഡില്‍ നവംബര്‍ 13 നും 20 നും രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുക.
Trending Now
An anthem forged in fire!👑🔥
October 29, 2025













