മഹാരാഷ്ട്രയില്‍ തര്‍ക്കം തീരാതെ സഖ്യങ്ങള്‍; സീറ്റ് വിഭജനത്തില്‍ രാഹുലിന് അതൃപ്തി
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അതൃപ്തി.
മഹാരാഷ്ട്രയിലെ ഒബിസി, ദലിത് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കുന്നതിലാണ് രാഹുലിന് അതൃപ്തിയുള്ളത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ അതൃപ്തി അറിയിച്ചത്.
അതേസമയം മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയിലും, മഹാ യുതി സഖ്യത്തിലും തർക്കം തുടരുകയാണ്. മഹായുതിയില്‍ 30 സീറ്റുകളിലാണ് തർക്കം.അഞ്ച് സീറ്റുകള്‍ വേണമെന്ന് സമാജ് വാദി പാർട്ടിയും ആവശ്യം ഉന്നയിച്ചതോടെയാണ് മഹാ വികാസ് സഖ്യത്തില്‍ ഭിന്നത രൂപപ്പെട്ടത്. പ്രശ്ന പരിഹാരത്തിനായി ബാലാസാഹേബ് തോറാട്ടിനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തി.
മഹാരാഷ്ട്രയില്‍ 5 സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നാണ് സമാജ് വാദി പാർട്ടിയുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്കുള്ളില്‍ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 25 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സമാജ് വാദി പാർട്ടി മഹാരാഷ്ട്ര അധ്യക്ഷൻ അബു അസിം ആസ്മി വ്യക്തമാക്കിയിട്ടുണ്ട്. 85 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ്,എന്‍സിപി ശരദ് പവാർ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളില്‍ തർക്കം തുടരുമ്ബോഴാണ് സമാധി പാർട്ടിയുടെ അവകാശവാദം.അതേസമയം പ്രശ്നപരിഹാരത്തിനായി പ്രശ്നപരിഹാരത്തിനായി ബാലാസാഹേബ് തോറാട്ടിനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തി.ഇന്ന് ഉദ്ധവ് താക്കറെ, ശരത് പവർ എന്നിവരുമായി തോരാട്ട് കൂടിക്കാഴ്ച നടത്തും .