‘വോട്ട് ചോദിക്കുന്നതിൽ വേർതിരിവുണ്ടാവില്ല, എല്ലാ വോട്ടർമാരെയും കണ്ട് വോട്ട് ചോദിക്കും’: വിവാദങ്ങൾ അനാവശ്യമെന്ന് ഉമാ തോമസ്
ബി ജെ പി വോട്ട് തേടിയെന്ന എൽ ഡി എഫിന്റെ ആരോപണത്തിന് മറുപടിയുമായി യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസ്. തൃക്കാക്കരയിലെ എല്ലാ വോട്ടർമാരോടും വോട്ട് ചോദിക്കും. അത് കക്ഷിരാഷ്ട്രീയ സംഘടനകളോ മതസംഘടനകളോ എന്ന വേർതിരിവ് നോക്കിയാവില്ലെന്നും ഉമാ തോമസ് പറഞ്ഞു. എൽ ഡി എഫ് അനാവശ്യ വിവാദമാണ് ഉയർത്തുന്നതെന്നും അവർ പറയുന്നു.
തൃക്കാക്കരയിൽ ഇനി തെരഞ്ഞെടുപ്പിന് അഞ്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പരസ്യപ്രചാരണത്തിന് നാല് ദിവസം കൂടിയേ ഉള്ളൂ. അവസാന ലാപ്പിലുള്ള ഓട്ടത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. എൽ ഡി എഫിന്റെയും യുഡി എഫിന്റെയും എൻ ഡി എയുടെയും മുതിർന്ന നേതാക്കളെല്ലാം സ്ഥലത്തുണ്ട്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പോയി വോട്ട് ഉറപ്പിക്കുകയാണ് എല്ലാവരും. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വലിയ തോതിൽ ചർച്ചയാവുകയാണ് തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ്.
Content highlights: Uma thomas on Thrikkakara bye election