ഡൽഹിയിൽ കെജരിവാളിനെതിരെ വധഭീഷണി ഉയരുന്നു ; എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം പ്രധാനമന്ത്രിയ്ക്കും, ബി.ജെ.പിക്കും ആയിരിക്കുമെന്ന് AAP
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ മുഴുവൻ ജനങ്ങളെയും അപമാനിച്ചെന്ന വധവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് . ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്‍ഗാമിയെന്നതില്‍ അഭിമാനംകൊള്ളുന്ന അമിത് ഷാ പൂർണമായും അഹങ്കാരിയായി തീര്‍ന്നെന്നും കെജ്രിവാൾ ആരോപിച്ചു.
കഴിഞ്ഞദിവസം അമിത് ഷാ ജി ഡല്‍ഹിയില്‍ വന്നു. അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പൊതുയോഗത്തിലുണ്ടായിരുന്നത്. ഡല്‍ഹിയില്‍ വന്ന അദ്ദേഹം രാജ്യത്തെ മുഴുൻ ജനങ്ങളെയും അപമാനിക്കുകയാണ് ചെയ്തത് . ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ പാകിസ്താനികളാണെന്ന് ആണ് അമിത് ഷാ പറഞ്ഞത് . എ.എ.പിയെ 62 സീറ്റും 56% വോട്ടും തന്ന് വിജയിപ്പിച്ച ഡല്‍ഹിയിലെ ജനങ്ങൾ പാകിസ്താനികളാണോയെന്ന് ആണ് അരവിന്ദ് കെജ്രിവാള് അമിത് ഷായോട് ചോദിച്ചു.
‘117-ല്‍ 92 സീറ്റുകള്‍ പഞ്ചാബിലെ ജനത എ.എ.പിക്ക് തന്നു. ഗുജറാത്ത്, ഗോവ, ഉത്തര്‍പ്രദേശ്, അസം, മധ്യപ്രദേശ് അടക്കം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള ജനങ്ങള്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും സ്നേഹം തരുകയുംചെയ്തു. രാജ്യത്തെ ജനങ്ങളായ ഇവരെല്ലാം പാകിസ്താനികളാണോ’,എന്നും കെജ്രിവാൾ ചോദിച്ചു .
‘പ്രധാനമന്ത്രി മോദി നിങ്ങളെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു. ഇതില്‍ അഭിമാനിക്കുന്ന നിങ്ങള്‍ ജനങ്ങളെ അപമാനിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. പ്രധാനമന്ത്രിയാവുന്നതിന് മുമ്പേ തന്നെ നിങ്ങള്‍ ധിക്കാരിയായി മാറി. നിങ്ങളുടെ അറിവിലേക്ക് ഞാൻ ഒരുകാര്യം പറയാം, താങ്കള്‍ പ്രധാനമന്ത്രിയാവില്ല. ജൂണ്‍ നാലിന് ജനങ്ങള്‍ ബി.ജെ.പി. സര്‍ക്കാരിനെയല്ല തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അഞ്ചാംഘട്ട പോളിങ് അവസാനിച്ചതോടെ ജൂണ്‍ നാലിന് മോദി സര്‍ക്കാര്‍ തുടച്ചുനീക്കപ്പെടുമെന്നും ഇന്ത്യ സഖ്യസര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും കൂടുതല്‍ വ്യക്തമാവുകയാണ്. ജൂണ്‍ നാലിന് ഇന്ത്യ സഖ്യത്തിന് 300-ലേറെ സീറ്റു കിട്ടും’, എന്നും കെജ്രിവാള് അവകാശപ്പെട്ടു.
അതെ സമയം ഡൽഹിയിൽ മെട്രോ സ്റ്റേഷനുകളിൽ അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകൾ ഇതിനിടയിൽ പ്രത്യക്ഷപ്പെട്ടു . ഡൽഹി രാജീവ് ചൗക്കിലും പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലുമാണ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നിൽ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണെന്നാണ് എ.എ.പിയുടെ ആരോപണം. ഗൂഢാലോചനകൾ നടക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലാണെന്നും എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
“അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് മുതൽ ബി.ജെ.പി വല്ലാതെ അസ്വസ്ഥരാണ്. ഇപ്പോൾ കെജ്രിവാളിനെതിരെ ആക്രമണം നടത്താനാണ് ബി.ജെ.പി ഇപ്പോൾ ശ്രമിക്കുന്നത്. ഈ ഗൂഢാലോചനകൾ എല്ലാം നടക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. എന്ന് ,“ സഞ്ജയ് സിങ് പറഞ്ഞു.
പ്രധാനമന്ത്രിയും ബി.ജെ.പിയും ചേർന്ന് കെജ്രിവാളിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ ഓഫീസിനും ബി.ജെ.പിക്കും ആയിരിക്കുമെന്നും അദ്ദേഹം ഇതിനോട് കൂട്ടിച്ചേർത്തു പറഞ്ഞു.
മെട്രോ ട്രെയിനുകൾക്കുള്ളിലും ചുവരെഴുത്തുകൾ ഉള്ളതായാണ് റിപ്പോർട്ട്. ഡൽഹി ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടാനിരിക്കുന്ന പരാജയത്തെ കുറിച്ച് ബി.ജെ.പി അസ്വസ്ഥരാണെന്നും അവർ കെജ്രിവാളിനെതിരെ സ്വാതി മലിവാളിനെ ഉപയോഗിക്കുകയാണെന്നും എ.എ.പി നേതാവ് അതിഷി ചൂണ്ടിക്കാട്ടി. മെട്രോ സ്റ്റേഷനുകളിലെ ചുവരെഴുത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കെജ്രിവാളിന്റെ ജീവന് ഭീഷണിയുണ്ട്. മെട്രോ സ്റ്റേഷനുകളിൽ 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരുണ്ട്. എന്നിട്ടും വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്നും അതിഷി കൂട്ടിച്ചേർത്തു.