ബിജെപി യോട് വിദ്വേഷം നിറഞ്ഞ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ; ബിജെപി അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്തു
ഛത്തീസ്ഗഡ് ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച മൂന്ന് വിദ്വേഷ പോസ്റ്റുകൾ ബിജെപി നീക്കം ചെയ്തു . മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശത്തെ തുടർന്നാണ് ചാധീസ്ഗണ്ട് ബിജെപി ക്കു ഒഫീഷ്യൽ അക്കൗണ്ടുകളിൽ നിന്നും പോസ്റ്റുകൾ നീക്കേണ്ടിവന്നത്. ഭാവിയിൽ ഇത്തരം പോസ്റ്റുകൾ ആവർത്തിക്കാതിരിക്കാൻ ബി.ജെ.പിക്ക് കർശന മുന്നറിയിപ്പ് നൽകിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ റീന കങ്കാലെ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സ് ആണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത് .
മേയ് 15ന് പോസ്റ്റ് ചെയ്ത വിഡിയോയാണ് നീക്കിയതിലൊന്ന്. പച്ച വസ്ത്രവും തൊപ്പിയും ധരിച്ച ഒരാൾ ഒരു സ്ത്രീയെ കൊള്ളയടിക്കുന്നതാണ് വിഡിയോ. സ്ത്രീ സഹായത്തിനായി നിലവിളിക്കുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു കാരിക്കേച്ചർ രൂപം പറന്നെത്തുകയും സ്ത്രീയുടെ പഴ്സ് എടുത്ത് അക്രമിക്ക് നൽകുകയും ചെയ്യും. 2,637 ഓളം ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.
രണ്ടാമതായി നീക്കിയ പോസ്റ്റും രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ടതാണ്. രാഹുൽ ഗാന്ധി ഒരു സ്ത്രീയുടെ കെട്ടുതാലി പൊട്ടിച്ചെടുത്ത് മറ്റൊരാൾക്ക് നൽകുന്ന ഫോട്ടോയാണ് ബി.ജെ.പി പോസ്റ്റ് ചെയ്തത്. മെയ് 20നാണ് പോസ്റ്റ് ഛത്തീസ്ഗന്ധ ബിജെപി അപ്ലോഡ് ചെയ്തത്.
മെയ് 23 ആം തീയതി ആയിരുന്നു മൂന്നാമത്തേതും പിൻവലിച്ചതിൽ അവസാനത്തേതും ആയ വിധ്വെഷ പോസ്റ്റ് ഛത്തീസ്ഗണ്ഡ് ബിജെപി യുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത് ,. ഒരു കൂട്ടിൽ മുസ്ലിം, എസ്.സി, എസ്.ടി, ഒ.ബി.സി എന്നെഴുതിയ മുട്ടകൾ വെക്കുകയാണ് രാഹുൽ ഗാന്ധി. മുസ്ലിം എന്നെഴുതിയത് വലിയ മുട്ടയും മറ്റുള്ളവ ചെറുതുമാണ്. ‘മുസ്ലിം’ മുട്ട വലുതാവുകയും മറ്റുള്ളവയെ തള്ളിവീഴ്ത്തുന്നതുമാണ് വിഡിയോ.. മൂന്നാമത് പോസ്റ്റ് ചെയ്ത വീഡിയോ നേരത്തെയും ബിജെപി പ്രചരിപ്പിച്ചിട്ടുള്ളതാണ് . ഈ വീഡിയോ ആദ്യം ബി.ജെ.പി കർണാടക ഘടകം പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു . അതിനു ശേഷമാണ് ഛത്തീസ്ഗണ്ട ബിജെപി യും വിധ്വെഷ പോസ്റ്റ് ഏറ്ററെടുത്തു അപ്ലോഡ് ചെയ്തത് .മെയ് 7 ആം തീയതി ആയിരുന്നു കർണാടക ബിജെപി യുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഈ മുട്ടയുടെ വീഡിയോ ആദ്യം വന്നത് . പിന്നീട് രാജ്യവ്യാപകമായി ബിജെപി അക്കൗണ്ടുകൾ വഴി വീഡിയോ പ്രചരിക്കുകയാണ് . അതാണ് ചാദീസ്ഗണ്ഡ് ബിജെപി ഏറ്റടുത്തത് , 1,050 ഓളം ലൈക്കുകൾ ആയിരുന്നു ഈ പോസ്റ്റിനു ലഭിച്ചത് .
ബി.ജെ.പിക്ക് വാക്കാൽ നിർദേശം നൽകിയ പിന്നാലെ. ഇൻസ്റ്റഗ്രാമിന്റെ പേരന്റ് കമ്പനിയായ മെറ്റയെയും തെരഞ്ഞെടുപ്പ് കമീഷൻ ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ആണ് ബിജെപി ക്കു വീഡിയോ നീക്കം ചെയ്യേണ്ടി വന്നത് . വെള്ളിയാഴ്ച ആയിരുന്നു മൂന്നു വിദ്വേഷ പോസ്റ്റുകളും ബിജെപി അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തത് . . “ബിജെപി യുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ നിന്ന് ആക്ഷേപകരവും , വിദ്വേഷ പരവുമായ മൂന്ന് പോസ്റ്റുകൾ ഞങ്ങൾ നീക്കം ചെയ്തു ,ഒപ്പം ഭാവിയിൽ അത്തരം പോസ്റ്റുകൾ അപ്ലോഡ് ചെയ്യരുതെന്ന് അവർക്ക് കർശനമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട് എന്ന് ,” ചീഫ് ഇലക്ടറൽ ഓഫീസർ റീന കംഗലെ പറഞ്ഞു. എന്നാൽ, വിഡിയോകളിൽ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരമാണ് നീക്കിയതെന്നും ആണ് ബി.ജെ.പി പ്രതികരിച്ചത് . കൂടാതെ കോൺഗ്രസ്സിന്റെ പ്രകടന പത്രിക മാത്രമാണ് തങ്ങൾ ലക്ഷ്യം ഇടുന്നതെന്നും ബിജെപി പ്രതികരിച്ചു
“തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഞങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല, പക്ഷേ ഞങ്ങൾ തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നു . അതുകൊണ്ടു മാത്രം ആണ് ഞങ്ങൾ അത് നീക്കം ചെയ്തത് . അതിൽ മതപരമായ കാരണങ്ങൾ ഒന്നും തന്നെയില്ല… അനന്തരാവകാശ നികുതി, സംവരണം എടുത്തുകളഞ്ഞ് മുസ്ലീങ്ങൾക്ക് നൽകൽ പോലെയുള്ള കോൺഗ്രസിൻ്റെ പ്രകടന പത്രികയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഇതെന്ന് ആണ് ഛത്തീസ്ഗഡിലെ ബിജെപിയുടെ സോഷ്യൽ മീഡിയ സെല്ലിൽ നിന്നുള്ള സോമേഷ് പാണ്ഡെ പറഞ്ത് .
ബിജെപിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആണ് വിഷയത്തിൽ കോൺഗ്രസിന്റെ പ്രതികരണം . ഇന്ത്യയുടെ സാമുദായിക സൗഹാർദം തകർക്കാനും കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്താനും ബിജെപി ഗൂഢാലോചന നടത്തുന്നുവെന്നത് അതീവ ഗുരുതരമായ വിഷയമാണെന്നും കോൺഗ്രസ്സ് പറഞ്ഞു . പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവർ ഒരു ശീലമാക്കി, ബിജെപിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ അത്തരം ഡസൻ കണക്കിന് പോസ്റ്റുകൾ ആണ് പോസ്റ്റ് ചെയ്തിട്ടുള്ളത് . അവരുടെ ഹാൻഡിൽ സസ്പെൻഡ് ചെയ്യണം.വെറുതെ ഒരു മുന്നറിയിപ്പ് നൽകി ബിജെപിയെ വെറുതെ വിട്ടാൽ പോരാ. ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടി സ്വീകരിക്കണം. എന്നാണ് ഛത്തീസ്ഗഢിലെ കോൺഗ്രസിൻ്റെ കമ്മ്യൂണിക്കേഷൻ സെല്ലിൻ്റെ ചുമതലയുള്ള സുശീൽ ആനന്ദ് ശുക്ല പറഞ്ഞത് .