സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം ; ചാനലിൽ മതേതര മുഖം
കരിങ്കാളി ട്രെൻഡ് പിടിച്ച് നരേന്ദ്ര മോദി
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെ അഭിനന്ദിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. സിഎഎയിൽ പ്രതിപക്ഷം നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദിയുടെ ഗ്യാരന്റിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിഎഎയെന്നും വ്യക്തമാക്കി.സിഎഎ പ്രകാരം പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചവർ മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഇരകളാണെന്നും അസംഗഢിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടയിൽ മോദി തുറന്നടിച്ചു പറഞ്ഞു . പ്രധാനമായും കോൺഗ്രസിനെ ലക്ഷ്യം വച്ചായിരുന്നു പ്രസംഗത്തിൽ ഉടനീളം നരേന്ദ്രമോദി സംസാരിച്ചത്.ഇവരെ അവഗണിച്ചതിന്റെ പേരിൽ കോൺഗ്രസിനെ പ്രധാനമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. അവർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഇടമില്ലാത്തവർ ആയതിനാലാണ് കോൺഗ്രസ് ഇങ്ങനെ ചെയ്തതെന്നും ഗാന്ധിയുടെ ആശയങ്ങൾ പിന്തുടരുന്നു എന്ന് പറയുമ്പോഴും യഥാർത്ഥത്തിൽ അവർ അങ്ങനെ അല്ല എന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.”മോദിയുടെ ഗ്യാരന്റി എന്താണെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സിഎഎ. അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത് ആരംഭിച്ചുകഴിഞ്ഞു. അവരെല്ലാം ഒരുപാട് കാലമായി നമ്മുടെ രാജ്യത്ത് കഴിയുന്നവരാണ്, മതത്തിന്റെ പേരിലുള്ള വിഭജനം കാരണം ദുരിതമനുഭവിക്കുന്നവരാണ് അവരെല്ലാം. മഹാത്മാഗാന്ധിയുടെ പേരിൽ അധികാരത്തിലെത്തിയവർ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓർക്കുന്നില്ല, അവർ കോൺഗ്രസിന്റെ വോട്ട് ബാങ്കല്ലാത്തതിനാൽ”പ്രധാനമന്ത്രി പറഞ്ഞു.
‘മോദിയാണ് നിങ്ങളുടെ മുഖംമൂടി അഴിച്ചത്. നിങ്ങൾ കാപട്യക്കാരാണ്, വർഗീയ വാദികളാണ്. 60 വർഷമായി വർഗീയ വിദ്വേഷത്തിന്റെ തീയിൽ രാജ്യത്തെ ഇട്ടവരാണ് നിങ്ങൾ. ഇത് മോദിയുടെ ഉറപ്പാണ്, നിങ്ങൾക്ക് സിഎഎ റദ്ദാക്കാനാവില്ല’ അദ്ദേഹം തുടർന്നു.
‘ലോകത്തിലെ പത്രങ്ങളുടെ മുൻപേജിൽ ഇന്ത്യൻ ജനാധിപത്യത്തെ ആഘോഷിക്കുന്ന വാർത്തകൾ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണ് എന്നതിന്റെ തെളിവാണ് അത്. എൻഡിഎയുടെ ഭരണത്തിൽ ജനങ്ങൾക്ക് ലഭിക്കുന്ന സൗകാര്യങ്ങൾ ലോകം നേരിട്ടറിയുകയാണ്’ മോദി ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമം പ്രകാരമുള്ള പൗരത്വ സർട്ടിഫിക്കറ്റുകളുടെ വിതരണം ഇന്നലെയാണ് ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള 300ലധികം ആളുകൾക്ക് രേഖകൾ കൈമാറി. ഇതോടെ കേന്ദ്രത്തിന്റെ നിലപാട് കൂടുതൽ വ്യക്തമായിരിക്കുകയാണ്. അതിനിടയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ പ്രത്യേകിച്ച കോൺഗ്രസിനെതിരെ വിമർശനം കടുപ്പിക്കുന്നത്.
അതെ സമയം തന്നെ വിരോധാഭാസം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണം ആയി ചൂണ്ടി കാണിക്കാൻ കഴിയുന്ന ഒരാൾ ആയി മാറിയിരിക്കുകയാണ് നരേന്ദ്ര മോദി എന്നത് മറ്റൊരു വസ്തുതയാണ് . കഴിഞ്ഞ ദിവസങ്ങളിൽ മോദി മാധ്യമങ്ങളോട് പറഞ്ഞിരുന്നത് താനൊരു മുസ്ലീം വിരുദ്ധനല്ലെന്നും. കൂടുതല്‍ കുട്ടികളുള്ളവരെന്ന് പരാമര്‍ശിച്ചത് മുസ്ലീംങ്ങളെ ഉദ്ദേശിച്ചല്ലെന്നും.ഒപ്പം ഹിന്ദു മുസ്ലീം രാഷ്ട്രീയം കളിക്കുന്നയാളല്ല താനെന്നും ആയിരുന്നു . അങ്ങനെ വേര്‍തിരിവ് കാട്ടിയെന്ന് വന്നാല്‍ പൊതു പ്രവര്‍ത്തനത്തിന് അര്‍ഹനല്ലെന്ന് സ്വയം വിലയിരുത്തി പിന്മാറുമെന്ന് ആയിരുന്നു ഇതിനോട് കൂട്ടിച്ചേർത്ത് പ്രധാനമന്ത്രി പറഞ്ഞിരുന്നത് .
അത് പറഞ്ഞു നാവെടുത്തതേ ഉള്ളു , മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ അടുത്ത വിവാദ പരാമർശവും ആയി മോദി വീണ്ടും രംഗത്തെത്തി . അധികാരത്തിലേറിയാല്‍ ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പരാമർശം . മുംബൈയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ആണ് അദ്ദേഹത്തിന്റെ ഈ വിവാദ പരാമര്‍ശം. ‘രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലീങ്ങള്‍ക്കാണ് ആദ്യ അവകാശം എന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുറന്ന് പറഞ്ഞിരുന്നു.
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് ഇത് പറഞ്ഞ യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ഞാന്‍ എന്റെ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അത് അനുവദിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേകം ബജറ്റും 15 ശതമാനം മുസ്ലിങ്ങള്‍ക്കായി നീക്കിവെക്കാനുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്,’ എന്നാണ് മോദിയുടെ പുതിയ ആരോപണം. എന്നാൽ മോദി ഇതേ പരാമർശം നേരത്തെയും നടത്തിയിട്ടുണ്ടായിരുന്നു . അന്ന് തന്നെ ഈ ആരോപണത്തിന്റെ സത്യാവസ്ഥ മാധ്യമങ്ങളിൽ വന്നതുമാണ് .. ചിലപ്പോ സത്യാവസ്ഥ പുറത്തു വന്നത് അറിയാതെ ഒന്ന് കൂടി പറഞ്ഞതായിരിക്കാം നമ്മുടെ പ്രധാനമന്ത്രി