കേരളത്തില്‍ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല: മുഖ്യമന്ത്രി
കേരളത്തില്‍ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും വർഗീയ രാഷ്ട്രീയത്തെ കേരളത്തില്‍ മണ്ണുറപ്പിക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തില്‍ കൊടിയില്ല എന്ന വിവാദം കോണ്‍ഗ്രസ് സംഘപരിവാറുമായി സമരസപ്പെടുന്നു എന്നത് രാജ്യത്തിന്റെ അനുഭവം ആണെന്നും അദ്ദേഹം വ്യക്തമാക്കി. 2016 ബിജെപി അക്കൗണ്ട് തുറന്നത് എങ്ങനെ എന്നത് ബിജെപിക്ക് പോലും അറിയില്ല. 2016 ല്‍ നേമത്ത് 17.38 ശതമാനം വോട്ട് യുഡിഎഫിന് ഉണ്ടായിരുന്നു.7 ശതമാനമായി കുറഞ്ഞപ്പോള്‍ ആണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. സ്വന്തം വോട്ട് ദാനം ചെയ്തു അക്കൗണ്ട് തുറക്കാൻ അവസരം ഒരുക്കിയവരാണ് യുഡിഎഫുകാർ.
നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല എല്‍ ഡി എഫ്. പൗരത്വ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ് പാർട്ടി ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിയമത്തിനെതിരെ ഒരക്ഷരം പോലും എതിർത്ത് പറഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ നേരെയാണ് സംഘപരിവാർ ആക്രമണം നടത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് സംഘപരിവാറുമായി സമരസപ്പെടുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക സംഘപരിവാർ രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണോ കോണ്‍ഗ്രസ് മാനിഫെസ്റ്റോ എന്ന് സംശയം ഉണ്ട് .
സി എ എ വിഷയത്തില്‍ കുറ്റകരമായ മൗനം പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് കാണിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുന്നുവെന്നും മാനിഫെസ്റ്റോ പുറത്തുവന്നതോടെ അത് ഉറപ്പായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമം റദ്ദ് ചെയ്യുമെന്ന് പറയാൻ തയ്യാറാകുന്നില്ല.വലിയ വിഭാഗത്തിന്റെ ആശങ്കയില്‍ രാജ്യത്തെ പാർട്ടിക്ക് ഒന്നും പറയാനില്ല.തെരഞ്ഞെടുപ്പ് ചർച്ചകളില്‍ പൗരത്വ ഭേദഗതി ഉണ്ടാകരുതെന്ന് നിർബന്ധം കോണ്‍ഗ്രസിന് സംഘപരിവാർ അജണ്ടയോടൊപ്പം ചേർന്ന് നില്‍ക്കാനുള്ള മനസ് ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കശ്മീർ വിഷയത്തില്‍ പ്രതിഷേധം ഉയർത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.സമരസപ്പെടലിനു മറ്റൊരു ഉദാഹരണം ആണിത്.ഭരണത്തിലെത്തിയാല്‍ ആർട്ടിക്കിള്‍ 370 പുനസ്ഥാപിക്കും എന്ന് പറയാൻ കോണ്‍ഗ്രസിനാകുന്നില്ല.ബാബറി മസ്ജിദ് വിഷയത്തിലും കോണ്‍ഗ്രസ് നിലപാട് സംഘപരിവാറിന് ഒത്താശ ചെയ്യുന്നതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.