അരുണാചലില്‍ ബി.ജെ.പിക്ക് ആധികാരിക വിജയം; ഭരണത്തുടര്‍ച്ച, വേരറ്റ് കോണ്‍ഗ്രസ്
അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി. ആധികാരിക വിജയത്തിലേക്ക്. ഭരണത്തുടർച്ച ഉറപ്പിച്ചു. അറുപത് അംഗ നിയമസഭയാണ് സംസ്ഥാനത്തിന്റേത്.
വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് കടക്കുമ്ബോള്‍ 46 മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് മുന്നില്‍. എതിരാളികളില്ലാത്തതിനാല്‍ വോട്ടെണ്ണലിനും മുൻപേ പത്ത് സീറ്റുകളില്‍ ബി.ജെ.പി. സ്ഥാനാർഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. വോട്ടെണ്ണല്‍ ദിനത്തിലെത്തിയത്.
നിലവില്‍ എൻ.പി.പി. അഞ്ച് സീറ്റിലും എൻ.സി.പി മൂന്നു സീറ്റിലും പി.പി.എ. രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.