“ഇന്ദിര ഗാന്ധി ഉയർത്തെഴുനേറ്റ് വന്നാലും CAA നിരോധിക്കില്ല”; പരിഹാസ പ്രകടനവും ആയി അമിത് ഷാ
പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് . മരണപ്പെട്ടു പോയ ഇന്ദിരാ ഗാന്ധി ഉയിർത്തെഴുന്നേറ്റ് വന്നാൽ പോലും സിഎഎ പിൻവലിക്കാനാവില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു പറഞ്ഞു. ഉത്തർപ്രദേശിലെ ലക്കിംപൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് കോൺഗ്രസിന് എതിരായി അമിത് ഷായുടെ വെല്ലുവിളി .’രാഹുൽ ഗാന്ധിയുടെ മുത്തശ്ശിക്ക് പോലും , അതായതു ഇന്ദിരാ ഗാന്ധിക്കു പോലും, അവർ ഉയിർത്തെഴുന്നേറ്റ് വന്നാൽ പോലും , സിഎഎ റദ്ദാക്കാനാവില്ല. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും എത്തിയ ന്യൂനപക്ഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഞങ്ങൾ പൗരത്വം നൽകുക തന്നെ ചെയ്യും. ‘-എന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അമിത് ഷാ പറഞ്ഞു.ഈ വർഷം മാർച്ചിലാണ് ബിജെപി സർക്കാർ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കിയ മുസ്ലിം ഇതര മതവിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് നിയമം. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുത് .
കൂടാതെ രാഹുൽ ഗാന്ധി റായ്ബറേലിയിൽ പരാജയപ്പെടുമെന്നും അതിനു ശേഷം ഇറ്റലിയിൽ സ്ഥിരതാമസമാക്കണമെന്നും അമിത് ഷാ പരിഹസിച്ചു. പാകിസ്താന്റെ അജണ്ടകളാണ് കോൺഗ്രസ് നേതാവ് രാഹുൽ മുന്നോട്ടുവെക്കുന്നത് , വോട്ടുബാങ്കിനെ ഭയന്നാണ് പ്രതിപക്ഷനേതാക്കള്‍ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. തിരഞ്ഞെടുപ്പില്‍ ഇൻഡ്യ സഖ്യം വിജയിച്ചാല്‍ പാകിസ്താനില്‍ പടക്കം പൊട്ടും. ബിജെപിക്ക് വോട്ടുബാങ്കില്‍ ഭയമില്ല. പ്രതിപക്ഷപാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ അവര്‍ രാമക്ഷേത്രത്തിന് ബാബറി പൂട്ട് ഇടുമെന്നും അമിത് ഷാ പറഞ്ഞു.അവർക്ക് വോട്ട് ബാങ്കിനെ പേടിയുണ്ടാകും. എന്നാൽ, ഞങ്ങൾക്കതില്ല. ഞങ്ങൾ രാമക്ഷേത്രം നിർമിക്കുക മാത്രമല്ല, ഔറംഗസേബ് തകർത്ത കാശി വിശ്വനാഥ് ഇടനാഴി പുനർനിർമിക്കുകയും ചെയ്തു എന്നും അമിത് ഷാ പറഞ്ഞു .
യുപിയിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി റാലികളിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. വോട്ട് ബാങ്കിൽ ആരൊക്കെയുണ്ടെന്ന് നിങ്ങൾക്കറിയാം. ശ്രീരാമനു വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് മാറിനിൽക്കുന്നവരെ യുപി ഒരുകാലത്തും പിന്തുണയ്ക്കില്ല. പ്രതിപക്ഷം ജയിച്ചാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടും. ആറു മണ്ഡലങ്ങളിൽ കുടുംബാംഗങ്ങളെ മത്സരിപ്പിക്കുന്ന സമാജ്വാദി പാർട്ടിയെയും അമിത് ഷാ രൂക്ഷമായി രീതിയിൽ പരിഹസിച്ചു.
കനൗജിൽ അഖിലേഷ് യാദവും മെയിൻപുരിയിൽ ഭാര്യ ഡിംപിൾ യാദവും ബദായൂമിൽ ബന്ധു ആദിത്യ യാദവും ഫിറോസാ ബാദിൽ അക്ഷയ് യാദവും അസംഗഡിൽ ധർമേന്ദ്ര യാദവും മത്സരിക്കുന്നു. കുടുംബത്തിലെ കുട്ടികൾക്ക് പ്രായപൂർത്തിയായാൽ യുപിയിലെ 80 മണ്ഡലങ്ങളിലും മുലായം കുടുംബാംഗങ്ങൾ മത്സരിക്കുമെന്നും അമിത് ഷാ.
രണ്ടു ദിവസങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ , ഭാരതത്തില്‍ ഭരണം നടക്കുന്നത് പൊതുസിവില്‍കോഡിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും ശരിയയുടെ അടിസ്ഥാനത്തില്‍ അല്ലെന്നുംഅമിത് ഷാ സംസാരിച്ചിരുന്നു .
തിരഞ്ഞെടുപ്പ് അതിന്റെ മൂര്ധന്യ അവസ്ഥയിൽ എത്തിനിൽക്കുമ്പോൾ പ്രധാനമന്ത്രി ഉൾപ്പെടെ ബിജെപി നേതാക്കന്മാർ എല്ലാ തന്നെ വർഗീയ പരാമർശങ്ങൾ നടത്തുന്നത് തുടർന്ന് കൊണ്ടിരിക്കുന്ന കാഴ്ച ആണ് ഇപ്പോൾ രാജ്യം സാക്ഷ്യം വഹിക്കുന്നത് .