പഞ്ചസാരയുടെ അളവ് കുറയുന്നു; കെജ്രിവാളിന്റെ ആരോഗ്യ നിലയില്‍ അതൃപ്തി അറിയിച്ച് അഭിഭാഷകന്

മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യ നിലയില്‍ കോടതിയില്‍ അതൃപ്തി അറിയിച്ച് അഭിഭാഷകന്.
കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാധീതമായി താഴുന്നുണ്ടെന്നാണ് അഭിഭാഷകന് അഭിഷേക് സിങ്വി കോടതിയെ അറിയിച്ചത്.
ഉറക്കത്തിനിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നുവെന്നും ഇതുവരെ അഞ്ചുതവണ ഇത്തരത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞെന്നും അഭിഷേക് സിങ്വി കോടതിയില്‍ പറഞ്ഞു. പഞ്ചസാരയുടെ അളവ് 50ല്‍ താഴ്ന്നുവെന്നും ഇത്തരത്തില്‍ സംഭവിക്കുന്നത് അപകടകരമാണെന്നും അഭിഷേക് സിങ്വി കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ കെജ്രിവാള് ഒരിക്കലും ഉറക്കത്തില്‍ നിന്ന് ഉണരാതെയാകുമെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുമ്ബോഴായിരുന്നു അഭിഷേക് സിങ്വി ആരോഗ്യനിലയെ കുറിച്ച് കോടതിയെ ധരിപ്പിച്ചത്.