തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തില്ല, വോട്ട് ചെയ്തില്ല; യശ്വന്ത് സിൻഹയുടെ മകന് നോട്ടീസ് അയച്ച് ബിജെപി
അഞ്ചാംഘട്ട വോട്ടെടുപ്പില്‍ വോട്ടു ചെയ്യാത്ത മുൻ കേന്ദ്രമന്ത്രിക്ക് നോട്ടീസ്. ജാർഖണ്ഡ് എംപിയും മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹയുടെ മകനുമായ ജയന്ത് സിൻഹയ്ക്കാണ് ബിജെപി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.
ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ സംഘടനാ പ്രവർത്തനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ജയന്ത് പങ്കെടുക്കാതെ വിട്ടുനിന്നതിനെയും പാർട്ടി ചോദ്യം ചെയ്തു.
“മണ്ഡലത്തില്‍ മനീഷ് ജയ്സ്വാളിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജയന്തിന്റെ മനംമാറ്റം. വോട്ട് ചെയ്യണമെന്നു പോലും നിങ്ങള്‍ക്ക് തോന്നിയില്ല. ഈ പ്രവൃത്തിയിലൂടെ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു”- ബിജെപി ജാർഖണ്ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദിത്യ സാഹു അയച്ച നോട്ടിസില്‍ ആരോപിക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ കാരണം വ്യക്തമാക്കണമെന്നാണ് ജയന്തിനോട് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.