നരേന്ദ്ര മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിവാദ പ്രസംഗങ്ങള്‍: നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ബിജെപിക്ക് നോട്ടിസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. തിങ്കളാഴ്ചയ്ക്കകം പാർട്ടി അധ്യക്ഷൻ ജെ പി നഡ്ഡ വിശദീകരണം നല്‍കണമെന്നാണ് നിർദേശം.
അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപിയുടെ പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. രാഹുല്‍ പ്രസംഗങ്ങളിലൂടെ ‘തെക്ക്- വടക്ക്’ വിഭജനത്തിനു ശ്രമിച്ചുവെന്ന പരാതിയിലാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ 77ാം വകുപ്പു പ്രകാരം തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി. താരപ്രചാരകരുടെ ചുമതല പാർട്ടി അധ്യക്ഷന്മാർക്കായതിനാലാണ് ഖാർഗെയ്ക്കും നഡ്ഡയ്ക്കും നോട്ടിസ് നല്‍കിയത്.