ഇൻഡ്യാ സഖ്യ നേതാക്കളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
പോസ്റ്റല്‍ ബാലറ്റ് ആദ്യമെണ്ണി തീർക്കുക എന്ന ഇൻഡ്യാ സഖ്യ നേതാക്കളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ.
പോസ്റ്റല്‍ ബാലറ്റ് ആദ്യമെണ്ണി തീർക്കുക പ്രായോഗികമല്ല. പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചുവെക്കാൻ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കും എന്നത് അടിസ്ഥാനരഹിതമെന്നും കമ്മീഷൻ അറിയിച്ചു.
വോട്ടെണ്ണല്‍ ദിനം സുതാര്യമാക്കാൻ നിരവധി ആവശ്യങ്ങളാണ് ഇൻഡ്യാ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപില് ഉയർത്തിയത്. വോട്ടിങ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് ചിത്രീകരിക്കണം. കണ്ട്രോള് യൂണിറ്റിലെ തിയതികളും സമയവും പരിശോധിക്കണം. രാഷ്ട്രീയപാർട്ടികളുടെ പരാതികള്‍ക്ക് നിരീക്ഷകർ വേണ്ട നിർദേശങ്ങള്‍ നല്‍കണം തുടങ്ങിയ കാര്യങ്ങളും ഇൻഡ്യാ സഖ്യ നേതാക്കള്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.