തന്നെ ചിലത് ചെയ്യാന്‍ ദൈവം അയച്ചതാണ് ; താന്‍ വെറുമൊരു ജൈവീകമായ ജനനം അല്ലെന്ന് മോദി
ചിലത് ചെയ്യാന്‍ ദൈവം തന്നെ അയച്ചതാണെന്നും താന്‍ വെറുമൊരു ജൈവീകമായ ജനനം അല്ലെന്നും പ്രധാനമ്രന്തി നരേന്ദ്രമോദി യുടെ പ്രസ്താവന ചര്‍ച്ചയാകുന്നു.
അഹങ്കാരവും വ്യാമോഹവുമാണെന്ന പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തുവന്നു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് തന്റേത് ദൈവീകമായ ഊര്‍ജ്ജത്തില്‍ നിന്നുള്ള ജനനമാണെന്ന് പ്രതികരിച്ചത്.
ഞാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് ദൈവം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണെന്നും ദൈവത്തെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ 140 കോടി ജനങ്ങളിലേക്കും ഞാന്‍ നോക്കുകയും അവരെ ആരാധിക്കുകയും ചെയ്യാറുണ്ടെന്നായിരുന്നു മോദി പറഞ്ഞത്. താന്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഊര്‍ജ്ജം ജൈവികമായ ശരീരത്തില്‍ നിന്ന് ഉണ്ടാകുന്നതല്ലെന്നും ചിലത് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ദൈവം ഊര്‍ജ്ജം നല്കി തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.
മോദിയുടെ ഊര്‍ജ്ജത്തിന്റെ കേന്ദ്രം എന്താണെന്ന ചോദ്യത്തിനായിരുന്നു തന്റെ ജനനം ജൈവീകമായത് അല്ലെന്നും ദൈവീകമാണെന്നും വ്യക്തമാക്കിയത്്. തന്റെ മാതാവ് ജീവിച്ചിരുന്ന സമയം വരെ തന്റെ ജനനം സാധാരണമാണെന്നു കരുതിയിരുന്നെന്നും എന്നാല്‍ മാതാവിന്റെ മരണത്തിന് ശേഷം മറ്റു കാര്യങ്ങളെല്ലാം കണക്കാക്കി നോക്കുമ്ബോള്‍ ചിലത് നടപ്പിലാക്കാന്‍ ദൈവം തെരഞ്ഞെടുത്ത ഉപകരണമാണ് താനെന്ന് മനസ്സിലാക്കുന്നതായും മോദി പറഞ്ഞു.
അതേസമയം മോദിയുടെ പരാജയത്തിന്റെ സൂചനകളാണ് ഇതിലൂടെ തെളിയുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.