എക്സിറ്റ് പോളുകളെ എഴുതിത്തള്ളുന്ന പ്രകടനവുമായി ഇന്ത്യാ സഖ്യം; ഉത്തര്‍ പ്രദേശിലടക്കം അട്ടിമറി മുന്നേറ്റം
ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ അട്ടിമറി മുന്നേറ്റവുമായി ഇന്ത്യാ സഖ്യം.
എക്സിറ്റ് പോളുകളെ തീർത്തും എഴുതി തള്ളുന്ന ഫലങ്ങളാണ് ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നത്. നിലവില്‍ 244 സീറ്റുകളില്‍ ഇന്ത്യാ മുന്നണി ലീഡ് ചെയ്യുന്നു. 244 സീറ്റുകളില്‍ എൻഡിഎ മുന്നണി ലീഡ് ചെയ്യുന്നുവെന്നുമാണ് നിലവിലെ കണക്കുകള്‍. മറ്റ് കക്ഷികള്‍ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
വരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി അജയ് റായിയാണ് 1000 ത്തിലധികം വോട്ടുകള്‍ക്ക് വരാണാസിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഉത്തർ പ്രദേശില്‍ കണക്കുകൂട്ടലുകള്‍ക്ക് വിപരീതമായി ഇന്ത്യാ സഖ്യം 23 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.