ആന്റണിക്ക് എതിരായ അനിലിന്റെ മറുപടി ജനം വിലയിരുത്തട്ടെ; വേണുഗോപാല്
Posted On April 10, 2024
0
359 Views

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയായ മകനെ തളളിപ്പറഞ്ഞ എകെ ആന്റണിയുടെ പ്രസ്താവനയോടെ കോണ്ഗ്രസിന് ലഭിച്ചത് വലിയ ഊർജം.
മകന് തോല്ക്കണമെന്നും, പാര്ട്ടി ജയിക്കുമെന്നും തുറന്നടിച്ച കോണ്ഗ്രസ് പ്രവര്ത്തകസമിതി അംഗം എകെ ആന്റണിയുടെ പ്രസ്താവനയെ വലിയ കയ്യടിയോടെയാണ് കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരും സ്വീകരിച്ചത്.
മകനേക്കാള് വലുത് പാർട്ടിയെന്ന എകെ ആന്റണിയുടെ പ്രസ്താവന ഔന്നത്യത്തിലുള്ളതെന്നാണ് കോണ്ഗ്രസ് ജനറല് സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം.