ആര്‍ഷോയെ മഹാരാജാസ് കോളജ് പുറത്താക്കും, മാതാപിതാക്കള്‍ക്ക് നോട്ടീസ് നല്കി പ്രിന്‍സിപ്പല്‍
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ (28) എറണാകുളം മഹാരാജാസ് കോളജില്‍നിന്നു പുറത്തേക്ക്. ആര്‍ക്കിയോളജി 7-ാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ.
എന്നാല്‍ ദീര്‍ഘനാളായി ആര്‍ഷോ കോളജില്‍ ഹാജരാകാത്തതിനാലാണു കോളജ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്നു പുറത്താക്കുമെന്ന് ആര്‍ഷോയുടെ മാതാപിതാക്കള്‍ക്കു നല്കിയ നോട്ടീസില്‍ പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ ആറാം സെമസ്റ്ററിനു ശേഷമുള്ള എക്സിറ്റ് ഓപ്ഷന് എടുക്കുകയാണെന്ന് ആര്‍ഷോ കോളജിനെ അറിയിച്ചു. ഇക്കാര്യത്തില്‍ കോളേജ് അധികൃതര്‍ മഹാത്മാഗാന്ധി സര്‍വകലാശാലയോട് അഭിപ്രായം തേടി. മുഴുവന്‍ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷന് നല്കുന്നതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
എക്സിറ്റ് ഓപ്ഷനെടുത്താലും ആര്‍ഷോയെ ബിരുദം നല്കി പറഞ്ഞയക്കാനാവില്ല.
ഇക്കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. സാധാരണ ഗതിയില്‍ എക്സിറ്റ് ഒപ്ഷനെടുക്കണമെങ്കില്‍ ആറു സെമസ്റ്ററുകളിലെ മുഴുവന്‍ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റന്‍ഡന്‍്സും വേണമെന്നാണു സര്‍വകലാശാലാ ചട്ടം. ഇൗ സാഹചര്യത്തിലാണു മഹാരാജാസ് കോളജ്, സര്‍വകലാശാലയോട് വിശദീകരണം തേടിയത്. ആറു സെമസ്റ്ററുകളിലെ പരീക്ഷ മുഴുവനായും പാസാകാത്ത ആര്‍ഷോയ്ക്ക് എങ്ങനെ എക്സിറ്റ് നല്‍കുമെന്നാണ് അധ്യാപകരെ ആശയക്കുഴപ്പത്തിലാക്കുന്നത്.