മഹാരാഷ്ട്ര ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു

മഹാരാഷ്ട്രയില്‍ സര്‍പഞ്ച് സന്തോഷ് ദേശ്മുഖ് കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു. എൻസിപി അജിത് പവാർ വിഭാഗം നേതാവാണ് ധനഞ്ജയ് മുണ്ടെ . ബീഡിലെ ഗ്രാമത്തലവൻ സന്തോഷ് ദേശമുഖിൻ്റെ കൊലപാതകത്തിൽ മുണ്ടെയുടെ അടുത്ത അനുയായി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു.
ഇന്നലെ രാത്രി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രി അജിത് പവാറുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. മുണ്ടെയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു.