രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിനെതിരെ രഹസ്യമൊഴി നല്കി പരാതിക്കാരി
Posted On February 17, 2026
0
228 Views
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് വീണ്ടും കുരുക്ക്. രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിനെതിരെ പരാതിക്കാരി രഹസ്യമൊഴി നല്കി. ഒന്നിലേറെ പീഡിപ്പിച്ചതായാണ് മൊഴി. നെടുമങ്ങാട് കോടതിയിലാണ് മൊഴി നല്‍കിയത്. നിര്‍ണായക തെളിവുകളും കൈമാറിയതായാണ് വിവരം.
ബെംഗളൂരു സ്വദേശിയായ യുവതി കെപിസിസി അധ്യക്ഷന്‍ നല്കിയ പരാതി പിന്നീട് ഡിജിപിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ രണ്ടാം ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വിവാഹ വാഗ്ദാനം നല്കി ഹോംസ്റ്റേയില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













