തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചങ്ങാടത്തില്‍ കുടുങ്ങി മന്ത്രി; അരമണിക്കൂര്‍ നീണ്ടുനിന്ന് രക്ഷാപ്രവര്‍ത്തനം

അരമണിക്കൂറോളം ചങ്ങാടത്തില്‍ കുടുങ്ങി മന്ത്രി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വഴിക്കടവില്‍ എത്തിയ മന്ത്രി ഒ ആർ കേളുവാണ് അരമണിക്കൂറോളം ചങ്ങാടത്തില്‍ കുടുങ്ങിയത്. മന്ത്രിക്കൊപ്പം മറ്റ് എല്‍ഡിഎഫ് നേതാക്കളുമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് പുന്നപ്പുഴ കടക്കുന്നതിനിടെയാണ് സംഭവം.
ചങ്ങാടം മുന്നോട്ട് നീങ്ങാതെ പുഴയില്‍ കുടുങ്ങിപ്പോയ മന്ത്രി ഉള്‍പ്പെടെയുള്ള സംഘത്തെ കരയ്ക്കെത്തിയ്ക്കാന്‍ പൊലീസും നാട്ടുകാരും തണ്ടർബോള്‍ട്ട് സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അരമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവില്‍ മന്ത്രിയേയും നേതാക്കന്മാരേയും രക്ഷപ്പെടുത്തി.