പക്വതയില്ല; അനന്തരവന് ആകാശ് ആനന്ദിനെ പാര്‍ട്ടി പദവിയില്‍ നിന്നും മാറ്റി മായാവതി

അനന്തരവന് ആകാശ് ആനന്ദിനെ ബിഎസ്പി ദേശീയ കോ ഓര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നും നീക്കി അധ്യക്ഷ മായാവതി.
രാഷ്ട്രീയ പക്വത കാണിക്കാത്തതിനാലാണ് ആകാശിനെ ചുമതലകളില്‍ നിന്നും മാറ്റിയതെന്ന് മായാവതി അറിയിച്ചു. പക്വത വരും വരെ എല്ലാ പദവികളില്‍ നിന്നും ആകാശിനെ നീക്കി നിര്‍ത്തുന്നു എന്നും മായാവതി വ്യക്തമാക്കി.
ബിഎസ്പിയില് തന്റെ പിന്‍ഗാമിയായി ആകാശിനെ നിശ്ചയിച്ചതും അവര്‍ പിന്‍വലിച്ചു. സാമൂഹിക മാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്, ഇളയ സഹോദരന് ആനന്ദ് കുമാറിന്റെ മകനായ ആകാശിനെ തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിച്ചത്.