രാഹുല് ഗാന്ധിയുടെ റോഡ് ഷോ ഇന്ന് മലപ്പുറത്ത്
Posted On April 16, 2024
0
178 Views
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുന്പോള് ദേശീയ നേതാക്കൻമാരെ അണിനിരത്തി പ്രവർത്തകരെ ആവേശത്തിലാഴ്ത്തുകയാണ് പാർട്ടികള്.
രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് മലപ്പുറം ജില്ലയില് ഇന്ന് റോഡ് ഷോ നടത്തും. കോഴിക്കോട് ജില്ലയിലെ പരിപാടികള്ക്ക് ശേഷം രാഹുല് രാവിലെ 11.30ഓടെ മലപ്പുറം കീഴുപറമ്ബില് എത്തും. തുടർന്ന് ഏറനാട്, വണ്ടൂർ നിലമ്ബുർ നിയമസഭാ മണ്ഡലങ്ങളില് രാഹുല് ഗാന്ധിയുടെ റോഡ് ഷോ നടത്തും. വൈകുന്നേരം കരുവാരക്കുണ്ടില് നടക്കുന്ന റോഡ് ഷോക്ക് ശേഷം രാഹുല് ഹെലികോപ്റ്ററില് കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകും.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024