സനോജും വസീഫും ജെയ്ക്കും സംസ്ഥാന കമ്മിറ്റിയിലേക്ക്

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വസീഫും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടിയേക്കും. മുന്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജെയ്ക് സി തോമസും ഇക്കുറി സംസ്ഥാന സമിതിയില്‍ എത്തിയേക്കും.
75 വയസ്സെന്ന പ്രായപരിധിയുടെ പേരില്‍ സംസ്ഥാന സമിതിയില്‍ നിന്ന് 15 പേരോളം ഒഴിവാകാനുള്ള സാധ്യതയേറെയാണ്. ആരോഗ്യ പ്രശ്നങ്ങളടക്കം മുന്‍നിര്‍ത്തി മറ്റ് ചിലരെയും മാറ്റിയേക്കും.
എം വി ബാലകൃഷ്ണന്, പി കെ ശ്രീമതി, പി നന്ദകുമാര്‍, എ കെ ബാലന്, എം എം വര്‍ഗീസ്, എന്‍ ആര് ബാലന്, എം കെ കണ്ണന്, ഗോപി കോട്ടമുറിക്കല്‍, സി എം ദിനേശ് മണി, പി രാജേന്ദ്രന്, എസ് രാജേന്ദ്രന്, എസ് വരദരാജന്, കെ രാജഗോപാല്‍, ആനാവൂര്‍ നാഗപ്പന് എന്നിവരാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകാന്‍ സാധ്യതയുള്ളവര്‍.