ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം
Posted On November 12, 2024
0
118 Views

നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരമാവധി വോട്ടര്മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാര്ത്ഥികള്.
ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വര്ക്കുകള് ഇന്നും തുടരും. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്ഥികളുടെ പ്രധാന പരിപാടി.
പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല് വിവിധ ഇടങ്ങളില് തുടങ്ങും. ഉച്ചയോടെ വിതരണം പൂര്ത്തിയാകും. പ്രചാരണം അവസാനിച്ചപ്പോള് മുന്നണികള് വിജയ പ്രതീക്ഷയിലാണ്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025