ഇന്ത്യക്കാരൻ ഇങ്ങനെ പറയുമോയെന്ന് രാഹുലിനോട് സുപ്രീം കോടതി; ക്ഷീണം മാറ്റാൻ രാഹുൽ അവതരിപ്പിക്കുന്ന പുതിയ യാത്ര ഉടനെ തുടങ്ങും – മത് ദാതാ അധികാർ യാത്ര

ഇന്ത്യയുടെ ഭൂമി ചൈന കൈയ്യേറിയെന്ന വിവാദ പരാമര്‍ശത്തില്‍ കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതിയുടെ വിമർശനം. ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയില്ലെന്ന് ആണ് സുപ്രീംകോടതി വിമർശിച്ചത്. രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന കൈയ്യേറിയെന്ന വിവരം എങ്ങനെ പ്രതിപക്ഷ നേതാവിന് ലഭിച്ചുവെന്നും സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, എജി മാസി എന്നിവരുടെ ബെഞ്ചിന്റേതാണ് ഈ വിമര്‍ശനം.
2020ലെ ഗല്‍വാന്‍ വാലി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിവാദ പരാമര്‍ശം. എന്നാൽ സോഷ്യൽ മീഡിയയിലൂടെ അല്ലാ, പാർലമെന്റിൽ ഉത്തരവാദിത്തത്തോടെ പ്രസ്താവനകൾ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. നിങ്ങൾ പ്രതിപക്ഷ നേതാവാണ്. നിങ്ങൾ പാർലമെന്റിൽ കാര്യങ്ങൾ പറയൂ. എന്തുകൊണ്ടാണ് നിങ്ങൾ അത് സോഷ്യൽ മീഡിയയിൽ പറയുന്നതെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
2022 ലെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ആയിരുന്നു ഈ വിവാദ പരാമർശം. 2000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന കൈയ്യേറിയത്, കേന്ദ്രസർക്കാരിന്റെ കീഴടങ്ങലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം കെടുത്തുന്ന പരാമർശമാണ് രാഹുൽ ഗാന്ധിയുടേതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെ പ്രതിപക്ഷ നേതാവ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
പറയേണ്ട കാര്യങ്ങൾ തെളിവുകൾ സഹിതം വിളിച്ച് പറയാനാണ് ജനാധിപത്യ സംവിധാനമുള്ള പാർലമെന്റുകൾ. എം പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി സഭയിൽ നിശബ്ദനായി ഇരിക്കുകയും, പിന്നീട് സോഷ്യൽ മീഡിയയിൽ കയ്യടി കിട്ടാൻ വേണ്ടി, തെളിവുകൾ ഇല്ലാതെ പലതും വിളിച്ച് പറയുകയും ആണ് ചെയ്യുന്നത്.
ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ഇന്‍ഡ്യ മുന്നണിയുടെ വിജയം ഉറപ്പാക്കാനായി, ഭാരത് ജോഡോ യാത്രയുടെ മാതൃകയില്‍ പര്യടനം നടത്താൻ ഒരുങ്ങുകയാണ് രാഹുല്‍ ഗാന്ധി. മത് ദാതാ അധികാര്‍ യാത്ര എന്ന പേരില്‍ നടത്തുന്ന യാത്ര ബിഹാറിലെ 30 ജില്ലകളിലൂടെയും കടന്നുപോകും. വോട്ടര്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി എന്നാണ് ഈ പേരിന്റെ അർഥം.
യാത്രയുടെ ആദ്യ ഘട്ടം 10ന് സസാറാമില്‍ നിന്ന് ആരംഭിച്ച് 13ന് ഗയയിലെത്തും. രണ്ടാം ഘട്ടം 16ന് ഗയയില്‍ നിന്ന് ആരംഭിച്ച് വടക്കുകിഴക്കന്‍ ബിഹാറിലെ അതിർത്തിയിലെ ജില്ലകളിലേക്ക് എത്തും. അവിടെ നിന്ന് മൂന്നാം ഘട്ടത്തില്‍ മിഥിലഞ്ചല് പ്രദേശങ്ങള്‍ കടന്ന് തലസ്ഥാനമായ പട്നയില്‍ സമാപിക്കും. ഈയിടെ തെരഞ്ഞെടുപ്പ് കമ്മിഷന് തയ്യാറാക്കിയ വിവാദമായ വോട്ടര്‍ പട്ടിക പരിഷ്കരണം, സംസ്ഥാനത്തെ ക്രമസമാധാന നില, തൊഴിലില്ലായ്മ, സര്‍ക്കാരിന്റെ വീഴ്ചകള്‍ തുടങ്ങിയ പ്രശ്നങ്ങളാകും ഈ യാത്രയില്‍ ഉയര്‍ത്തിക്കാട്ടുക.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര, കോൺഗ്രസ്സ് പാര്‍ട്ടിക്ക് വലിയ രീതിയിൽ ഉണര്‍വ് നല്‍കിയിരുന്നു. ഇപ്പോൾ അതെ രീതി തന്നെയാണ് ബീഹാറിലും പരീക്ഷിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധിക്ക് അന്ന് കിട്ടിയ സ്വീകാര്യത ഇപ്പോൾ ഉണ്ടാകാൻ സാധ്യത കുറവാണ്.
ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിക്കുന്ന രീതിയിൽ നിരവധി തവണ ചോദ്യങ്ങൾ ചോദിച്ച്, സ്വയം ഇളിഭ്യനായി മാറിയ ആളാണ് രാഹുൽ. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചതിന്, പാകിസ്താനെ തിരിച്ചടിക്കാൻ എന്ന പേരിൽ നടത്തിയ ആക്രമണം നോർത്തിന്ത്യയിൽ ഉണ്ടാക്കിയ ഇമ്പാക്ട് വളരെ വലുതാണ്. പാകിസ്താനുമായി ഒരു യുദ്ധം ഉണ്ടായാൽ, കൂടുതൽ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്ന ജനത എന്ന നിലയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ത്രീകൾ ഓപ്പറേഷൻ സിന്ദൂറിനെ അഭിമാനത്തോടെയാണ് നോക്കിക്കണ്ടത്. വരാനിരിക്കുന്ന ഇലക്ഷനൊക്കെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ബിജെപി എല്ലാ കരുക്കളും നീക്കുന്നത്. ഇവിടെ ആണെങ്കിൽ എന്തിനും, ഏത് പ്രശ്നത്തിനും, ഒരൊറ്റ പരിഹാരമേയുള്ളൂ… ഭാരത് ജോടോ യാത്ര, ഇപ്പോൾ അതിന്റെ മിനി വേർഷൻ ആയ മത് ദാതാ അധികാർ യാത്ര.