ന്യൂനപക്ഷത്തിനെതിരേയുള്ള വികാരം ഉയര്‍ത്താന്‍ ബിജെപി ഭരണകൂടം ശ്രമിക്കുന്നു; മുഖ്യമന്ത്രി
ന്യൂനപക്ഷത്തിനെതിരേയുള്ള വികാരം ഉയര്‍ത്താന്‍ ബി ജെ പി ഭരണകൂടം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ന്യൂനപക്ഷ വിരുദ്ധത അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശന വിധേയമായി. സംഘപരിവാറിന്റെ ആക്രമങ്ങള്‍ക്ക് രാജ്യത്തെ ക്രൈസ്തവര്‍ വിധേയരായിയെന്നും അദ്ദേഹം പറഞ്ഞു.
അക്രമികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കി. മുസ്ലിം ന്യൂനപക്ഷവും അക്രമങ്ങള്‍ക്ക് വിധേയമായി. സംവരണ വിഷയത്തിലെ പരാമര്‍ശം അമിത് ഷായുടെ അനാവശ്യമായ വിരോധം സൃഷ്ടിക്കാനുള്ള നീക്കമാണ്. രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ വല്ലാതെ പാടുപെട്ടുവെന്ന മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാകുന്ന രീതിയിലായിരുന്നു കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍. അത് ഒരു വിഭാഗം മാധ്യമങ്ങള്‍ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുതുരുത്തിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.