മുഖ്യമന്ത്രി ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്ട്; ആറിടത്ത് പൊതുയോഗങ്ങളില്‍ പങ്കെടുക്കും

ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പി.സരിനായി പാലക്കാട്ട് പ്രചാരണത്തിനെത്തും.
ഇതാദ്യമായാണ് പിണറായി വിജയൻ പാലക്കാട് പ്രചാരണത്തിനെത്തുന്നത്.
ഇന്ന് മേപ്പറമ്ബ്, മാത്തൂർ, കൊടുന്തിരപ്പുള്ളി മേഖലകളിലെ പൊതുസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. നാളെയും മൂന്നിടത്ത് മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ തുടരുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി യുഡിഎസ്എഫിന്റെ നേതൃത്വത്തില്‍ ഇന്ന് റോഡ് ഷോയും നടക്കും. ഇരട്ട വോട്ട് വിവാദം മണ്ഡലത്തില്‍ തുടരുകയാണ്.