CPI സംസ്ഥാന എക്സിക്യൂട്ടീവിനെ ഒക്ടോബർ 1 ന് തിരഞ്ഞെടുക്കും
Posted On September 25, 2025
0
85 Views
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിനെ അടുത്ത മാസം ഒന്നാം തീയതി തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പുകൾക്കായി അടുത്ത ബുധനാഴ്ച സംസ്ഥാന കൗൺസിൽ വിളിച്ചിട്ടുണ്ട്.
നിലവിലുള്ള രണ്ട് അസിസ്റ്റൻ്റ് സെക്രട്ടറിമാരിൽ ഒരാളായ പി.പി. സുനീർ തുടർന്നേക്കും എന്നാണ് അറിയുന്നത്. രണ്ടാമത്തെ ഒഴിവിലേക്ക് കൊല്ലത്ത് നിന്നുള്ള ആർ.രാജേന്ദ്രൻ, മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവർ എത്തുമെന്നും സൂചനയുണ്ട്. ആലപ്പുഴയിൽ വെച്ചുനടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയേയും സംസ്ഥാന കൗൺസിലിനെയുമായിരുന്നു തിരഞ്ഞെടുത്തിരുന്നത്.
Trending Now
An anthem forged in fire!👑🔥
October 29, 2025













