അമ്മയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ മനേക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി വരുണ്‍ ഗാന്ധി
അമ്മയും ബി.ജെ.പി സ്ഥാനാർഥിയുമായ മനേക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി പിലിബിത്തിലെ എം.പി വരുണ്‍ ഗാന്ധി.
തെരഞ്ഞെടുപ്പ് പൊതുയോഗത്ത് മാതാവിന് ജനങ്ങളുമായുള്ള ബന്ധത്തെ കുറിച്ചാണ് വരുണ്‍ ഗാന്ധി സംസാരിച്ചത്.
രാജ്യത്ത് എല്ലായിടത്തും തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഒരിടത്ത് മാത്രമാണ് ആളുകള്‍ എം.പിയെ അമ്മയെന്ന് വിളിക്കുന്നത്. അത് ഇവിടെ മാത്രമാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. വരുണ്‍ ഗാന്ധി 20ഓളം യോഗങ്ങളില്‍ പങ്കെടുക്കുമെന്നും അത് തന്റെ പ്രചാരണത്തിന് ഗുണകരമാവുമെന്നും മനേക ഗാന്ധി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് വരുണ്‍ഗാന്ധി ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നത്. പിലിബിത്തില്‍ നിലവിലെ എം.പിയെ മാറ്റി ജിതിൻ പ്രസാദയെ സ്ഥാനാർഥിയാക്കിയതിന് ശേഷം വരുണ്‍ ഗാന്ധി പൊതുവേദികളില്‍ കാര്യമായി പ്രതക്ഷ്യപ്പെട്ടിരുന്നില്ല. ആദ്യഘട്ടത്തില്‍ തന്നെ പിലിബിത്തില്‍ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.
സുല്‍ത്താൻപൂരില്‍ മത്സരിച്ച വരുണ്‍ ഗാന്ധി കഴിഞ്ഞ വർഷമാണ് അമ്മ മനേകയുമായി സീറ്റ് വെച്ച് മാറിയത്. പിലിബിത്തില്‍ വരുണ്‍ ഗാന്ധിയും സുല്‍ത്താൻപൂരില്‍ മനേകയും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു.