വയനാട്ടുകാരോട് യാത്ര പറയാൻ രാഹുല്‍ 12ന് മണ്ഡലത്തിലെത്തും
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 12ന് വയനാട്ടിലെത്തും. ഒപ്പം ദേശീയ നേതാക്കളും മണ്ഡല സന്ദർശനത്തിനായി എത്തും.
മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. അതിന് മുമ്ബായാണ് വോട്ടർമാർക്ക് നന്ദി പറയാനായി രാഹുല്‍ മണ്ഡലത്തിലെത്തുന്നത്.
രാഹുലിന് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം. വയനാട് വിടുന്നതില്‍ രാഹുലിന് വിഷമമുണ്ടെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കാനാണ് റായ്ബറേലിയില്‍ തുടരുന്നതെന്ന് മുതിർന്ന നേതാക്കള്‍ അറിയിച്ചു. നിലവില്‍ കേരളത്തില്‍ പാർട്ടി ശക്തമാണെന്നും മികച്ച നേതാക്കളുടെ സാന്നിധ്യം വേണ്ടുവോളമുണ്ടെന്നും പ്രവർത്തന സമിതി വിലയിരുത്തി.