സുരേഷ്ഗോപി മന്ത്രിസഭയില്‍ അംഗമാകും ; മോദിക്കൊപ്പം സത്യപ്രതിജ്ഞ
കേരളത്തില്‍ ആദ്യമായി ബിജെപിയ്ക്ക് ഒരു സീറ്റ് നല്കിയ സുരേഷ്ഗോപി കേന്ദ്രമന്ത്രിസഭയില്‍ അംഗമാകും.
ഞായറാഴ്ച നരേന്ദ്രമോദിക്കൊപ്പം സുരേഷ്ഗോപി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സുരേഷ്ഗോപിയെ ബിജെപി ദേശീയനേതാക്കള്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
സുപ്രധാന വകുപ്പ് ലഭിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാ എംപി എന്ന നിലയില്‍ സുരേഷ്ഗോപിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയേക്കുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുരേഷ്ഗോപി ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ന് ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ്ഗോപിക്ക് നേതാക്കളില്‍ നിന്നും നിര്‍ദേശം ലഭിച്ചത്.
സാധാരണഗതിയില്‍ സുപ്രധാനവകുപ്പുകള്‍ വഹിക്കുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത്. കേരളത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിച്ച് പാര്‍ലമെന്റില്‍ എത്തുന്ന ആദ്യ ആള് എന്ന നിലയിലാണ് സുരേഷ്ഗോപിക്ക് പരിഗണന നല്‍കുന്നതെന്നാണ് വിവരം.