രാജ്യം ഉറ്റുനോക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ; ബിജെപി ക്കും, കോൺഗ്രസ്സിനും ഒരേപോലെ നിർണായകം
രാജ്യം ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പിലേക് കടന്നിരിക്കുന്നു .ബിജെപിയ്ക്കും കോൺഗ്രസിനും വളരെ നിർണായകമായ ഘട്ടമാണ് അഞ്ചാം ഘട്ടം.രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന 49 മണ്ഡലങ്ങളിൽ നിന്നും 9 കൊടിയോളം വോട്ടർമാരാണ് ആണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത് . വോട്ടര്മാരോട് റെക്കോര്ഡ് പോളിങ് രേഖപ്പെടുത്താന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിെന്റ അഞ്ചാം ഘട്ടത്തിൽ ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്ക് ആണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത് . കശ്മീരിലെ ബാരാമുള, ലഡാക്ക് എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന കേന്ദ്രഭരണപ്രദേശങ്ങള്,
രാഹുല്ഗാന്ധി , സ്മൃതി ഇറാനി , രാജ്നാഥ് സിങ്, കരണ് ഭൂഷണ് സിങ് , ചിരാഗ് പാസ്വാന്, രോഹിണി ആചാര്യ, രാജീവ് പ്രതാപ് റൂഡി , പിയൂഷ് ഗോയല്, അരവിന്ദ് സാവന്ത്, ഉജ്ജ്വല് നികം, ഡോ, ശ്രീകാന്ത് ഷിന്ദേ , കൃഷ്ണ നന്ദ് ത്രിപാത , ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല തുടങ്ങിയ പ്രമുഖരുടെ മത്സരം ആണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധേയ പോരാട്ടം . 4.26 കോടി വനിതകളും 5409 ഭിന്നലിംഗക്കാരും ഉൾപ്പെടെ 8.95 കോടി വോട്ടർമാരാണ് ഇന്ന് വിധിയെഴുതാൻ ബൂത്തുകളിൽ എത്തുന്നത്. 94,732 പോളിങ് സ്റ്റേഷനുകളിലായി 9.47 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
ബിഹാര് (5), ജാര്ഖണ്ഡ് (3), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്പ്രദേശ് (14), പശ്ചിമബംഗാള് (7), ജമ്മു കശ്മീര് (1), ലഡാക്ക് (1) എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40ലധികം സീറ്റുകൾ നേടിയ എൻ.ഡി.എക്കും,ബിജെപി ക്കും അഞ്ചാം ഘട്ടം ഏറെ നിർണായകമാണ്.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സാധ്വി നിരഞ്ജൻ ജ്യോതി, ശാന്തനു താക്കൂർ, എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ, ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ, ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡി, ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിെന്റ മകൾ രോഹിണി ആചാര്യ എന്നിവരും മത്സരരംഗത്തുണ്ട്.
കോൺഗ്രസ് കോട്ടയായ റായ്ബറേലിയിൽ രാഹുൽ ഗാന്ധി ബി.ജെ.പിയിലെ ദിനേഷ് പ്രതാപ് സിങ്ങിനെയാണ് നേരിടുന്നത്. കഴിഞ്ഞ തവണ അമേത്തിയിൽ രാഹുൽ ഗാന്ധിയെ തോൽപിച്ച സ്മൃതി ഇറാനി രണ്ടാമൂഴത്തിനിറങ്ങുന്നു.
ഒഡിഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് മണ്ഡലങ്ങളില് വോട്ടെടുപ്പ് നടക്കുന്ന ഘട്ടമാണിത്. ആകെ 695 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിയ്ക്ക് വോട്ടെടുപ്പ് ആരംഭിക്കും.ഇന്ന് വോട്ടെടുപ്പു നടക്കുന്ന 49ല് 32 മണ്ഡലങ്ങളിലും 2019ല് ബിജെപിയാണ് വിജയിച്ചത്. ഇതില് 12 മണ്ഡലങ്ങള് ബിജെപി തുടർച്ചയായി മൂന്ന് തവണ വിജയം നേടിയതാണ്. കോൺഗ്രസ് ഹാട്രിക് വിജയം നേടിയ മണ്ഡലം റായ്ബറേലി മാത്രമാണ്. ശിവസേന, എല്ജെപി, എസ്പി, തൃണമൂല് കോണ്ഗ്രസ്, ബിജെഡി എന്നിവരുടെ കൈവശമാണ് മറ്റു സീറ്റുകൾ.ഏഴ് ഘട്ടങ്ങളായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില് നാല് ഘട്ടങ്ങൾ ഇതിനകം പൂര്ത്തിയായിട്ടുണ്ട്. ഏപ്രില് 19, 26, മെയ് 7, 13 എന്നീ ദിവസങ്ങളിലായായിരുന്നു വോട്ടെടുപ്പ്. മെയ് 25, ജൂണ് 1 തീയതികളിലായി അവസാന ഘട്ടങ്ങള് നടക്കും. രാജ്യത്തെ എല്ലാ സീറ്റുകളിലും ജൂണ് നാലാം തീയതിയാണ് വോട്ടെണ്ണൽ നടക്കുക.