അയോദ്ധ്യ സന്ദര്ശനത്തിന് രാഹുലും പ്രിയങ്കയും; ശേഷം നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചേക്കും
Posted On April 25, 2024
0
265 Views

രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അയോദ്ധ്യ രാമ ക്ഷേത്രം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടെയും അയോദ്ധ്യ സന്ദർശനതിന് ശേഷം അമേഠി സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.
മെയ് 1 ന് ശേഷം നാമ നിർദേശ പത്രിക നല്കുമെന്നും സൂചന. 26 -നാണ് അമേഠിയിലും റായിബറേലിയിലും നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം 30ഓട് കൂടി ഉണ്ടാകുമെന്നും റിപ്പോർട്ടുകള് ഉണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും അയോദ്ധ്യ സന്ദർശനത്തില് കോണ്ഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025