തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടിംഗ് 30ന്

നവംബര്‍ 30ന് നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മിസോറാം, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന് നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ലഭിച്ചതിനെക്കാള്‍ ദിനങ്ങളാണ് തെലങ്കാനയില്‍ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ഒക്ടോബര്‍ ഒമ്ബതിന് തെരഞ്ഞടുപ്പ് ദിനം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നിരുന്നു.
തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിആര്‍എസ്. അതേസമയം കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രത്തിലാണ്. ഭരണപക്ഷത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. അതേസമയം സംസ്ഥാനത്ത് ബിജെപിക്കും പ്രചരണരംഗത്ത് സജീവമായിരുന്നെങ്കിലും അവര്‍ ഭരണത്തിലെത്താന്‍ സാധ്യത വിരളമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.