യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ; കൃത്രിമം നടന്നുവെന്ന് ട്രംപ്, സാധ്യതയേയില്ലെന്ന് മകൾ ഇവാൻക
യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ ഡോണാൾഡ് ട്രംപും മകളും രണ്ട് തട്ടിൽ. 2020 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും അതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്നുമായിരു്നു ട്രംപിന്റെ വാദം. എന്നാൽ അത്തരത്തിലൊരു സാധ്യതപോലുമില്ലെന്ന് പറഞ്ഞ് ട്രംപിന്റെ വാദഗതികളെ പൂർണമായും തള്ളുകയാണ്മ കൾ ഇവാൻക. തോൽവിയുടെ കാരണം സംബന്ധിച്ച് കോൺഗ്രസ് കമ്മിറ്റിയിൽ നൽകിയ മൊഴിയിലാണ് ഇവാൻക നിലപാട് അറിയിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിനെ കുറിച്ചോ അതിന്റെ ഫലങ്ങളെ കുറിച്ചോ ഒന്നും മകൾക്ക് കൃത്യമായ ധാരണയില്ലെന്നാണ് ട്രംപിന്റെ പ്രതികരണം.
2020 ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് നേരത്തെ തന്നെ ട്രംപ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇവ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നാണ് അറ്റോർണി ജനറൽ വില്യം ബറിന്റെ കണ്ടെത്തൽ. ഈ കണ്ടെത്തലിനോട് പൂർണമായും യോജിക്കുന്നുവെന്നാണ് ഇവാൻക പറയുന്നത്. ഇവാൻകയുടെ ഭർത്താവായ ജാരദ് കുഷ്നറാണ് ട്രംപിന്റെ ഉപദേശകൻ. ഇയാളും ട്രംപിന്റെ ആരോപണങ്ങളെ നിഷേധിച്ചിരുന്നു. കാപിറ്റോൾ കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന സമിതിക്ക് മുൻപാകെയാണ് ഇവർ നിലപാട് വ്യക്തമാക്കിയത്. കാപിറ്റോൾ കലാപം ട്രംപ് ആസൂത്രണം ചെയ്തതാണെന്ന ഡമോക്രാറ്റുകളുടെ ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ഈ മാസം ട്രംപിന് മേൽ ചുമത്തപ്പെടും. ജോർജിയയിലെ ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ നടപടി ജൂൺ 30 ഓടെ നേരിടേണ്ടിവരും. കഴിഞ്ഞ ഒന്നര വർഷമായി ജോർജിയ തെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷണം തുടരുകയാണ് .
content highlights: Donald Trump against his daughter Ivanka on presidential election