നവീന്‍ പട്നായിക്ക് വീഴുമോ? ; ഒപ്പത്തിനൊപ്പമെന്ന് സര്‍വേ
ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്യുഗ്രന്‍ പോരാട്ടം നടക്കുമെന്ന് പ്രവചിച്ച് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍.
ബിജെപിയും ബിജു ജനദാതളും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെന്നും, ആര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പറയാനാവില്ലെന്നും സര്‍വേ പ്രവചിക്കുന്നു. ഒഡീഷയില്‍ 147 സീറ്റുകളാണ് നിയമസഭയിലുള്ളത്.
ബിജെപി 62 മുതല്‍ 80 സീറ്റുകള്‍ വരെ നിയമസഭയില്‍ നേടുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ പ്രവചിക്കുന്നത്. അതേസമയം ബിജെപി ഇത്തവണ ലോക്സഭയിലും നിയമസഭയിലും ഒരുപോലെ നേട്ടങ്ങളുണ്ടാക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. അതേസമയം നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളിന് കാര്യമായ നഷ്ടമുണ്ടാകും. 62 മുതല്‍ 80 സീറ്റുകള്‍ വരെയാണ് ബിജെഡിക്കും ലഭിക്കുക.
ഒഡീഷ നിയയമസഭയില്‍ 147 സീറ്റുകളാണ് ഉള്ളത്. ബിജെപിക്ക് ഇത്തവണ കാര്യമായ നേട്ടങ്ങളാണ് സര്‍വേ പ്രവചിക്കുന്നത്. എന്നാല്‍ നിയമസഭയില്‍ ഇരു പാര്‍ട്ടികള്‍ക്കും തുല്യ സീറ്റുകളായിരിക്കും ലഭിക്കുക. ഒഡീഷയില്‍ ബിജെപിയുടെ ഉദയത്തിന് കൂടിയാണ് ഇതിലൂടെ കളമൊരുങ്ങുന്നത്.