ഉടല് സിനിമയിലെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെ; കഥാപാത്രം അങ്ങനെയൊരാളെന്ന് ദുര്‍ഗാ കൃഷ്ണ
ഉടല് സിനിമയിലെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് താന്‍ തന്നെയെന്ന് നടി ദുര്‍ഗ്ഗാ കൃഷ്ണ. സിനിമയുടെ ടീസര്‍ ഇറങ്ങിയതു മുതല്‍ പല കോണുകളില്‍ നിന്ന് തനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് താന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍ അത് ഒഴിവാക്കാന്‍ കഴിയില്ലല്ലോയെന്ന് താരം ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അക്കാര്യം കഥ കേള്‍ക്കുമ്പോള്‍ തന്നെ തനിക്ക് അറിയാമായിരുന്നെന്നും ദുര്‍ഗ വ്യക്തമാക്കി.
ഉടലിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ത്രില്ല് നാളുകള്‍ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും ഇടിയും ചവിട്ടും കൊള്ളുമായിരുന്നു. ഇന്ദ്രന്‍സിന്റെ ക്യാരക്ടറിനെ സിനിമയിലും ലൊക്കേഷനിലും ഞാന്‍ ചാച്ചന് എന്നാണ് വിളിക്കുന്നത്. ഞാന്‍ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുള്‍പ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തതെന്നും ദുര്‍ഗ കുറിക്കുന്നു.
ദുര്‍ഗ കൃഷ്ണയുടെ പോസ്റ്റ് വായിക്കാം
ഉടല് വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ
ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ത്രില്ല് നാളുകള്‍ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രന്‍സ് ചേട്ടന്റെ ക്യാരക്ടറിനെ ഞാന്‍ സിനിമയില്‍ ചാച്ചന് എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാന്‍ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുള്‍പ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്.
നമ്മള് പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാന്‍ സംവിധായകന് രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍പ്പിന്നെ അതൊഴിവാക്കാന് കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു.