നടി നിത്യാ മേനോൻ വിവാഹിതയാകുന്നു; വരൻ മലയാളത്തിലെ പ്രമുഖ നടൻ?

നടി നിത്യാ മേനോൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. വരൻ മലയാള സിനിമയിലെ പ്രമുഖ നടനാണ് എന്നാണ് പുറത്ത് വരുന്ന വിവരം.
ഇരുവരും ഒരേ വർഷങ്ങളിൽ സിനിമയിൽ എത്തുകയും സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതായിട്ടാണ് അറിയുന്നത്. അതേസമയം, വിവാഹത്തെ കുറിച്ച് സംസാരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല.
വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് താരത്തിന്റെ പുതിയ റിലീസ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: Nithya Menon, Marriage,