പരുക്കിന് ശേഷം ആസിഫ് അലി നായകൻ ആകുന്ന എ രഞ്ജിത് സിനിമ എന്ന ചിത്രം റിലീസിന് എത്തുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നാളെ സെന്റ് ആൽബർട്ട്’ കോളേജിൽ നടക്കും

പരുക്കിന് ശേഷം ആസിഫ് അലി നായകൻ ആകുന്ന എ രഞ്ജിത് സിനിമ എന്ന ചിത്രം റിലീസിന് എത്തുന്നു. ഡിസംബർ എട്ടിന് ചിത്രം തീയേറ്ററിൽ എത്തും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നാളെ സെന്റ് ആൽബർട്ട്’ കോളേജിൽ നടക്കും. നവാഗതനായ നിഷാന്ത് സെറ്റു ആണ് സംവിധാനം. നിഷാദ് പീച്ചി ആണ് നിർമാണംആസിഫ് അലി വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ആക്ഷൻ ത്രില്ലെർ മൂവി ആയ എ രഞ്ജിത് സിനിമ പ്രേക്ഷക മനസ്സിൽ ഇടം നേടുമെന്നാണ് സംവിധായകന്റ അവകാശവാദം. മലയാളത്തിലെ ഒരു ലൂപ്പ് ചിത്രം കുടി ആയിരിക്കും എ രഞ്ജിത് സിനിമ.

കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനിടെ വീണു ആസിഫ് അലിയുടെ കാലിനു പരുക്കേറ്റിരുന്നു. അതിനു ശേഷം ആദ്യമായാണ് ആസിഫിന്റെ ഒരു ചിത്രം റിലീസിന് എത്തുന്നത്. ഇതിനോടകം തന്നെ ചിത്രം ഒറ്റ ആയും സാറ്റലൈറ്റ് ആയും മുടക്കു മുതലിന്റെ ഇരട്ടി നേടി കഴിഞ്ഞു. ചിത്രത്തിൽ ആസിഫ് അലിക്ക് പുറമേ സൈജു കുറുപ് അജു വര്ഗീസ് അന്സണ് പോൾ രഞ്ജി പണിക്കർ ഹരിശ്രീ അശോകൻ നമിത പ്രമോദ് തുടങ്ങി വൻ താരനിര ആണ് ചിത്രത്തിൽ ഉള്ളത്