അമല പോൾ തന്റെ ഭാര്യ; പുതിയ തെളിവുകൾ പുറത്ത് വിട്ട് ഭവ്നിന്ദർ

ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന അമല പോളിന്റെ പരാതിയില്‍ അറസ്റ്റിലായ ഭവ്നിന്ദര് സിംഗ് പുതിയ തെളിവുകള്‍ പുറത്ത് വിട്ടു. 2017 ല്‍ അമലയും ഭവ്നിന്ദര് സിംഗും പഞ്ചാബി ആചാര പ്രകാരം വിവാഹിതരായി എന്ന തെളിവ് സമര്‍പ്പിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
അമലയുടെ മുന്‍ സുഹൃത്തും പഞ്ചാബി ഗായകനുമാണ് ഭവ്നിന്ദര് സിംഗ്. ഭവ് നിന്ദര്‍ സിംഗിനൊപ്പമുള്ള അമലയുടെ ചിത്രങ്ങള്‍ വൈറലായതാണ് വിവാഹ വാര്‍ത്തകള്‍ക്ക് കാരണം. പരസ്യചിത്രത്തിനുവേണ്ടി ചിത്രീകരിച്ചതാണ് ഇതെന്ന് അമല പോള്‍ വെളിപ്പെടുത്തി. എന്നാല്‍ വ്യക്തിപരമായ പൊരുത്തക്കേടുകള്‍ കാരണം ഭവ്നിന്ദറുമായി അമല അകന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തിന്റെ പ്രിയതാരമായ അമലയുടെ പ്രണയവും, തമിഴ് സംവിധായകന് എ.എല്‍. വിജയ്യുമായുള്ള ദാമ്പത്യവും വേര്‍പിരിയലും വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു. ഇതിനുശേഷമാണ് ഭവ്നിന്ദര് സിംഗ് അമലയുടെ സുഹൃത്താകുന്നത്.