അശോക് സെൽവനും ശന്തനു ഭാഗ്യരാജും ഒന്നിക്കുന്ന ‘ബ്ലൂ സ്റ്റാർ’ ! കേരളാ ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ…
അശോക് സെൽവൻ, ശന്തനു ഭാഗ്യരാജ്, കീർത്തി പാണ്ഡ്യൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ എസ് ജയകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സ്പോർട്സ് ഡ്രാമ ചിത്രം ‘ബ്ലൂ സ്റ്റാർ’ ജനുവരി 25ന് റിലീസ് ചെയ്യും. ശക്തി ഫിലിം ഫാക്ടറി ഓൾ ഇന്ത്യ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ വിതരണത്തിനെത്തിക്കുന്നു. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്.
കായികരംഗത്ത് രാഷ്ട്രീയത്തിന്റെ ഇടപെടൽ മൂലം കളിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന ക്രിക്കറ്റ് താരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അരക്കോണം പട്ടണത്തിലാണ് കഥ നടക്കുന്നത്. രഞ്ജിത്തായ് അശോക് സെൽവനും രാജേഷായ് ശന്തനു ഭാഗ്യരാജും വേഷമിടുന്ന ചിത്രം നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്താണ് നിർമ്മിക്കുന്നത്.
ഛായാഗ്രഹണം: അഴകൻ, ചിത്രസംയോജനം: സെൽവ ആർ കെ, സംഗീതം: ഗോവിന്ദ് വസന്ത, പിആർഒ: ശബരി.