മഞ്ജു വാര്യരോടുള്ള ആരാധന മൂത്ത് ഭ്രാന്തായോ?? സംവിധായകൻ സനൽകുമാറിനെ മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്ത് എളമക്കര പൊലീസ്

സംവിധായകന് സനല്‍കുമാര്‍ ശശിധരനെ ഇന്നലെ മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എളമക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഈ നടപടി. സനല്‍കുമാറിനെതിരെ പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് മുംബൈ വിമാനത്താവളത്തില്‍ ഇയാളെ തടഞ്ഞതും പിന്നീട്ട് സഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതും.
അമേരിക്കയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വരുന്നു എന്ന് കഴിഞ്ഞ ദിവസം സനല്‍കുമാര്‍ ശശിധരന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. മുംബൈ വഴിയായിരുന്നു ഇയാളുടെ യാത്ര. മുംബൈയില്‍ ഇറങ്ങിയപ്പോളാണ് പോലീസ് തടഞ്ഞുവച്ചത്.
ഇപ്പോൾ എളമക്കര പോലീസ് എത്തി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇനി ഇയാളെ എറണാകുളത്തേക്ക് കൊണ്ടുവരും. ഫേസ്ബുക്കില്‍ കൂടെ ഓരോ കാര്യങ്ങളും സനല്‍കുമാര്‍ പലപ്പോളായി വിശദീകരിചിരുന്നു.
സനല്‍കുമാര്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ശല്യം ചെയ്യുന്നു എന്ന പരാതി മഞ്ജുവാര്യര്‍ നല്‍കിയിരുന്നു എന്നാണ് പറയുന്നത്. പിന്നീട് മറ്റൊരു കേസ് കൂടി ശശിധരനെതിരെ എടുത്തിരുന്നു. എന്നാല്‍ ഇയാൾ വിദേശത്തേക്ക് പോയ സാഹചര്യത്തില്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയായിരുന്നു.
അമേരിക്കയില്‍ വച്ചും ഈ വിഷയത്തില്‍ സനല്‍കുമാര്‍ പ്രതികരിച്ചിരുന്നു. സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റില്‍ മഞ്ജുവാര്യരുടെ അമ്മയെയും സഹോദരനെയും വിളിച്ച കാര്യം പറയുന്നുമുണ്ട്.
സനല്‍കുമാറിന്റെ പോസ്റ്റ് നോക്കാം – ”മഞ്ജു വാര്യരെ ബന്ധപ്പെടാന്‍ ശ്രമിക്കരുത് എന്നത് മാത്രമായിരിക്കും ഇന്നും എളമക്കര പോലീസിന്റെ ആവശ്യം. പക്ഷെ എനിക്കെതിരെ മഞ്ജു വാര്യര്‍ കൊടുത്തു എന്ന് പറയുന്ന കേസില്‍ മൊഴിയെടുക്കാനോ ചാര്‍ജ് കൊടുക്കാനോ വിചാരണ നടത്താനോ അവര്‍ തയാറുമല്ല. അവര്‍ക്ക് ആകെ വേണ്ടത് ഞാന്‍ ഈ വിഷയം ഇനി സംസാരിക്കരുത് എന്നത് മാത്രം.
മഞ്ജു വാര്യരുടെ വോയിസ് റെക്കോര്‍ഡ് ഞാന്‍ പങ്കുവെച്ചപ്പോള്‍ അവളുടെയും മകളുടെയും ജീവന് ഭീഷണിയുണ്ട് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ കളിയാക്കുകയായിരുന്നു. ഒരു മാധ്യമം പോലും ആ ശബ്ദരേഖയില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിച്ചില്ല. ഞാന്‍ മാത്രം സംസാരിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് മാത്രമാണ് എനിക്ക് നേരെ ഇപ്പോള്‍ ഈ വേട്ട. കൊന്നിട്ടല്ലാതെ എന്നെ ഈ വിഷയത്തില്‍ നിശബ്ദനാക്കാന്‍ കഴിയുമെന്ന് ആരും കരുതേണ്ടതില്ല.
ഭീതിക്ക് വഴങ്ങി മൗനം പാലിക്കുന്ന മഞ്ജു വാര്യര്‍ ഒരുപക്ഷെ എന്റെ മരണമാവും കാണാനിരിക്കുന്നത്. ഇന്ന് ഞാന്‍ അവളുടെ അമ്മയെയും സഹോദരനെയും വിളിച്ചു. എന്താണ് ഇത്ര വലിയ ശല്യം എന്റെ ഭാഗത്തു നിന്ന് ഉണ്ടായത് എന്ന് അവരെങ്കിലും പറയണമല്ലോ. അതല്ലെങ്കില്‍ എന്തുകൊണ്ട് അവളുടെ പേരില്‍ എനിക്ക് നേരെ ഇത്ര വലിയ വേട്ട എന്ന് അവര്‍ അന്വേഷിക്കേണ്ടതല്ലേ. മാധ്യമങ്ങളും ബന്ധുക്കളും സമൂഹവും എല്ലാം നിശബ്ദരാണ്. എല്ലാവരും ഭീതിയില്‍ കഴിയുന്ന കേരളമാണ് ഈ ഓണക്കാലത്തിന്റെ ആഘോഷം!” എന്നാണ് സനൽകുമാർ പറഞ്ഞത്.
എന്തായാലും ഇനി സനല്‍കുമാറിനെ എളമക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് സനല്‍കുമാര്‍ ശശിധരനെതിരെ നടി എളമക്കര പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സനല്‍കുമാറിന്റെ സമൂഹമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നായിരുന്നു നടിയുടെ പരാതി. ഇതിന് പിന്നാലെ സനല്‍കുമാര്‍ ശശിധരനെതിരെ എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തന്നെ പിടിച്ചുകൊണ്ടുപോകാന്‍ ഫ്ളൈറ്റ് പിടിച്ചുവരുന്നത് അസ്വാഭാവികമാണെന്ന് മനസിലാക്കാന്‍ അധികം നിയമപരിജ്ഞാനമൊന്നും ആവശ്യമില്ലെന്നായിരുന്നു സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആരാണ് ആ ഫ്ളൈറ്റ് ടിക്കറ്റിന് പണം മുടക്കുന്നതെന്നും കേരളത്തിന്റെ ഖജനാവില്‍ നിന്നാണോ എന്നും സനല്‍കുമാര്‍ ചോദിച്ചിരുന്നു. തന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചുവാങ്ങിയെന്നുള്ള ആരോപണവും സനല്‍കുമാര്‍ ഉന്നയിച്ചിരുന്നു.
2022ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാറശ്ശാലയിലെ തന്റെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി മടങ്ങും വഴിയായിരുന്നു സനല്‍കുമാറിനെ മഫ്തി വേഷത്തിലെത്തിയ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തിന് എന്തോ ചെറിയ തകരാറുണ്ട്. ഒരു നടിയെ ആരാധിക്കലോ പ്രേമിക്കലോ ഒക്കെ ആകാം. അതെല്ലാം സോഷ്യൽ മീഡിയയിൽ കൂടി നിരന്തരം വിളിച്ച് പറഞ്ഞാൽ ഇങ്ങനെ കേസുകളും ഉണ്ടാകും.
ഇത് കൂടാതെ നടിയുടേത് എന്ന പേരിൽ കുറെ ശബ്ദരേഖകളും ഇയാൾ ഫേസ്ബുക്കിൽ പങ്ക് വെച്ചിരുന്നു. അതും ചേർത്താണ് നടി പരാതി നൽകിയിട്ടുള്ളത്. എന്നാൽ ഇദ്ദേഹം ഇപ്പോളും പറയുന്നത് മഞ്ജു വാര്യരുടെ സുരക്ഷയിലുള്ള ആശങ്കയാണ് തനിക്ക് എന്നാണ്. അവരുടെ സുരക്ഷക്ക് വേണ്ടിയാണ് താൻ ഇതെലാം ചെയ്യുന്നതെന്നും സനൽകുമാർ പറയുന്നു.
ഒഴിവ് ദിവസത്തെ കളി, സെക്സി ദുര്‍ഗ, ഉന്മാദിയുടെ മരണം ഇതൊക്കെയാണ് ഇദ്ദേഹത്തിന്റെ സിനിമകൾ.