സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു; സിനിമകളുടെ സ്ട്രീമിംഗ് തീയേറ്റര്‍ റിലീസിന് ശേഷം
സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. സി-സ്പേസ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. സി-സ്പേസ് കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാന് പറഞ്ഞു. തീയേറ്റര്‍ റിലീസിന് ശേഷമായിരിക്കും സി-സ്പേസില്‍ ചിത്രങ്ങള്‍ സ്ട്രീം ചെയ്യുകയെന്നും അതിനാല്‍ തീയേറ്റര്‍ വ്യവസായത്തിന് വരുമാന നഷ്ടമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സി-സ്പേസില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരുഭാഗം എക്കാലവും നിര്‍മാതാക്കള്‍ക്ക് ലഭിക്കും. ഡോക്യുമെന്ററികള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവയും ഇതിലൂടെ കാണുന്നതിനുള്ള അവസരമുണ്ട്. സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ നേടിയവയും കലാമൂല്യമുള്ളതുമായ ചിത്രങ്ങള്‍ക്ക് സി-സ്പേസില്‍ മുന്‍ഗണന നല്‍കും.
ജൂണ്‍ 1 മുതല്‍ പ്ലാറ്റ്ഫോമിലേക്ക് ചിത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാരിന് കീഴില്‍ ഒടിടി പ്ലാറ്റ്ഫോം ഒരുക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം.