മോളി കണ്ണമ്മാലിയുടെ മകന് മാപ്പില്ല: ആ വീഡിയോ കണ്ട് ഞാന്‍ കരഞ്ഞുപോയി, തുറന്ന് പറഞ്ഞ് ബാല
അതീവഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്ന നടിയായിരുന്ന മോളി കണ്ണമാലി. താരത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും അന്ന് തന്നെ ഉയർന്ന് വന്നിരുന്നു.
ഇതില്‍ പ്രതികരണവുമായി താരവും മകന് ജോളിയും രംഗത്ത് വരികയും ചെയ്തിരുന്നു. ‘ബാല പത്ത് ലക്ഷം രൂപ തന്നെന്നായിരുന്നു പ്രചരണം. എന്നാല്‍ കിട്ടിയത് പതിനായിരം രൂപയാണ്’ എന്നായിരുന്നു ജോളി പറഞ്ഞത്. ഇതോടൊപ്പം തന്നെ മറ്റ് ചില കാര്യങ്ങളും അവർ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ ഭാഗം ബാലയും വിശദീകരിക്കുകയാണ്.
ആരേയും കോര്‍ണര്‍ ചെയ്യുകയല്ല, സത്യം തുറന്ന് പറയുകയാണ്. എന്റെ ഓപ്പറേഷന് കഴിഞ്ഞ് ഞാന്‍ റൂമിലേക്ക് വന്നു. മാസീവ് റിക്കവറി ആയിരുന്നു. ഓരോ ദിവസവും ഞാന്‍ അത്ഭുതം കണ്ടു. പതിനാലാമത് ദിവസമാണ് എന്നെ ഡിസ്ചാർജ് ചെയ്യുന്നത്. അതിന് മുമ്ബ് അഞ്ചാം ദിവസം തന്നെ ഐ സി യുവില്‍ നിന്ന് മാറ്റിയിരുന്നുവെന്നും ബാല പറയുന്നു. സെല്ലുലോയ്ഡ് മാഗസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ആശുപത്രിയില്‍ വെച്ച് എനിക്ക് ആരും ആദ്യം ഫോണ്‍ തന്നിരുന്നില്ല. പിന്നെ തരാം എന്നായിരുന്നു അവർ പറയുന്നത്. എന്തായാലും ഒടുവില്‍ ഞാന്‍ ആ വീഡിയോ കണ്ടു. എന്റെ കണ്ണുനിറഞ്ഞു പോയി. എന്നെപ്പറ്റി കുറ്റം പറയുകയാണ്. പിന്നീട് മോളി ചേച്ചിയെ ഞാന്‍ ഒരു പരിപാടിയില്‍ വച്ച് കണ്ടിരുന്നു. എന്റെ അടുത്ത് നില്‍ക്കുമ്ബോള്‍ ചേച്ചി സുഖമായിരിക്കുന്നുവോ എന്ന് ചോദിച്ചു. സുഖമായിരിക്കുന്നു എന്നായിരുന്നു മറുപടി. ഞാന്‍ ചത്തു പോകുമെന്ന് വിചാരിച്ചിട്ടില്ലേ? ചത്തിട്ടില്ല, ജീവനോടെയുണ്ടെന്ന് ഞാന്‍ അവരോട് തുറന്ന് പറഞ്ഞു.
ഞാന്‍ മരിക്കണമെന്ന് കുറേപ്പേർ ആഗ്രഹിച്ചിരുന്നു, കാശിന് വേണ്ടി. എന്തൊക്കെ അവർ അന്വേഷിച്ചു എന്നുവരെ എനിക്ക് അറിയാം. അങ്ങനെയൊന്നും നടക്കില്ലെന്ന് പറഞ്ഞ ഭാല മോണി കണ്ണമാലിയുടെ മകന് വിളിച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ദിവസം എനിക്കൊരു കോള്‍ വന്നു. മോളി ചേച്ചിയുടെ മോനാണ്, ആശുപത്രിയിലാണ്. ബില്ലടക്കാന്‍ കാശില്ലെന്ന് പറഞ്ഞു. അടുത്ത് തന്നെ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇങ്ങോട്ട് വരാന്‍ പറഞ്ഞു.
അവന് പതിനായിരം കൊടുത്തിട്ട് പോയി ഫീസ് അടയ്ക്കെന്ന് ഞാന്‍ പറഞ്ഞു. ഇത് ഞാന്‍ ചെയ്ത തെറ്റാണോ സഹായമാണോ. ചോദിച്ച പത്ത് മിനുട്ടിനുള്ളിലാണ് പത്തായിരം രൂപ കൊടുക്കുന്നത്. വീണ്ടും വന്ന് മരുന്നിന് കാശ് ചോദിച്ചു. കൊടുത്തു. വീണ്ടും വന്ന് സ്കാനിംഗിന് കാശ് ചോദിച്ചു. ഞാന്‍ കൊടുത്തു. വീണ്ടും വരുന്നു. ആശുപത്രിയിലെ കണ്സഷന് വേണ്ടി ഞാന്‍ സംസാരിക്കണമെന്നായിരുന്നു. അതും ചെയ്തു.
ഇതിനിടെയാണ് എനിക്ക് രോഗം വരുന്നത് ഞാന്‍ ആശുപത്രിയിലാകുന്നതും. തിരിച്ചുവരുമ്ബോള്‍ ഞാന്‍ കാണുന്ന കാഴ്ച ഞങ്ങളുടെ വീട് ജപ്തിയായി എന്നൊക്കെ അവർ പറയുന്നതാണ്. ആ വീഡിയോയില്‍ അഭിമുഖം എടുക്കുന്നയാള്‍ കൃത്യമായ ചോദ്യം ചോദിക്കുന്നുണ്ട്. മക്കള്‍ അടക്കം മൊത്തം ആറ് ആണുങ്ങളുടെ കണക്ക് പറയുന്നുണ്ട്. അത്രയും ആണുങ്ങള് വിചാരിച്ചാല്‍ അഞ്ച് ലക്ഷം രൂപ അടച്ച് ജപ്തി ഒഴിവാക്കിക്കൂടേയെന്നും ബാല ചോദിക്കുന്നു.
അവനെ ഞാന്‍ നേരില്‍ കണ്ടാലുണ്ടല്ലോ? അവന് എന്തെങ്കിലും ശാരീരിക പ്രശ്നം ഉണ്ടോ? കാല് വയ്യേ.. നല്ല ആരോഗ്യം ഇല്ലേ.. മോളി ചേച്ചി ഈ പ്രായത്തിലും കഷ്ടപ്പെടുന്നുണ്ട്. സ്വന്തം മകന് നാല് പേരോട് കാശ് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അവന് നല്ല ആരോഗ്യമുണ്ട്. എന്നിട്ടും ഭക്ഷണത്തിനൊക്കെ കഷ്ടമാണ് എന്നൊക്കെ പറയുകയാണ്. പണിയെടുത്ത് സ്വന്തം അമ്മയെപ്പോലും നോക്കുന്നില്ല.
തമിഴ്നാട്ടില്‍ നിന്നും വന്ന ഞാന്‍ നിങ്ങള്‍ ചോദിച്ചതിലും കൂടുതല്‍ കാശ് തന്നിട്ടുണ്ട്. എന്തിനാണ് എന്നെ കുറ്റപ്പെടുത്തിയതെന്ന് ഞാന്‍ മോളി ചേച്ചിയോട് ചോദിക്കുകയാണ്. ഞാന്‍ മരണത്തെ നേരിടുമ്ബോഴാണ് എന്നെ കുറ്റപ്പെടുത്തുന്നത്. മോളി ചേച്ചി പിന്നീട് ബാല സഹായിച്ചുവെന്ന് പറഞ്ഞു. അവർ നന്നായിരിക്കണം, കുറേ പടങ്ങളില്‍ അഭിനയിക്കണം. പക്ഷെ പക്ഷെ അവരുടെ മകന് എന്റെ ഭാഗത്തു നിന്നും മാപ്പില്ല. ബോധമുള്ള ആരും കൊടുക്കില്ല. പോയി പണിയെടുക്കാന്‍ പറയെന്നും ബാല വ്യക്തമാക്കുന്നു.