സിനിമാ-നാടക നടന് ഡി ഫിലിപ്പ് അന്തരിച്ചു

നടനും നിര്‍മാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 79 വയസായിരുന്നു. തിരുവല്ല സ്വദേശിയായ ഫിലിപ്പ് കെപിഎസിയുടെയും കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെയും നാടകങ്ങളില്‍ സജീവമായിരുന്നു.
തിരുവല്ല സ്വദേശിയായ ഫിലിപ്പ് നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു. 1981ല്‍ കോലങ്ങള്‍ എന്ന കെ ജി ജോര്‍ജ് ചിത്രം നിര്‍മിച്ചു. കോട്ടയം കുഞ്ഞച്ചന്, അര്‍ത്ഥം, വെട്ടം, ടൈം, പഴശ്ശിരാജ, കഥാവശേഷന് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Content Highlights: D Philip, Actor, Producer, Malayalam Cinema, Film. Movie