പ്രശസ്ത ബോളിവുഡ് കലാ സംവിധായകന് ആത്മഹത്യ ചെയ്ത നിലയില്
Posted On August 2, 2023
0
268 Views
പ്രശസ്ത ബോളിവുഡ് കലാ സംവിധായകൻ ആത്മഹത്യ ചെയ്തു. കലാ സംവിധാനത്തിന് നാല് പ്രാവശ്യം ദേശീയ പുരസ്കാരം നേടിയ നിതിൻ ദേശായിയെയാണ് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ കര്ജത്തില് നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില് വച്ചാണ് ആത്മഹത്യ നടന്നത്. കര്ജത്തില് തന്റെ ഉടമസ്ഥതയിലുള്ള എൻ ഡി സ്റ്റുഡിയോസുമായി ബന്ധപ്പെട്ട് കനത്ത സാമ്പത്തിക ബാധ്യത നിതിൻ ദേശായിക്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.












