കാണുന്നവർ എല്ലാം മരിച്ചുപോകുന്ന കനേഡിയൻ ഡാർക്ക് ഹൊറർ
The deadliest film ever made

ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ചിത്രം എന്ന ഖ്യാതി നേടിയ ഒരു കനേഡിയൻ ഡാർക്ക് ഹൊറർ ചിത്രമാണ് ആൻഡ്രം. ആൻഡ്രം The deadliest film ever made) എന്നാണ് ഈ ചിത്രത്തെ കുറിച് പറയപ്പെടുന്നത് .
1979-ൽ,ഹുങ്കറിയിലെ വുഡാഫെസ്റ്റിൽ ആൺ ഈ ചിത്രത്തിന്റെ ഒറിജിനൽ മൂവി റിലീസ് ചെയ്തത്.
സ്ക്രീനിംഗിനിടെ, ആ സിനിമ റിലീസ് ചെയ്ത അന്ന് തന്നെ ആ തിയേറ്ററിന് തീപിടിക്കുകയും സിനിമ കണ്ടിരുന്ന 56 ഓളം പേർ മരിക്കുകയും ചെയ്തു.സാധാരണയായി പ്രോജെക്ടറിൽ നിന്നും ആണ് തീയേറ്ററിൽ തീ പിടിക്കാറുള്ളത് എന്നത് കൊണ്ട് തന്നെ ഇതും അത്തരത്തിൽ ആവും എന്ന കരുതി എങ്കിലും പിന്നീട് പ്രേക്ഷകർക്കിടയിൽ നിന്ന് തന്നെയാണ് തീപ്പർന്നത് എന്ന അന്വേഷണത്തിൽ കണ്ടെത്തി .
ഇംഗ്ലീഷിൽ ചിത്രീകരിച്ചതും എന്നാൽ പ്രത്യക്ഷത്തിൽ ബൾഗേറിയൻ ഉത്ഭവമുള്ളതുമായ ആൻട്രം എന്ന സിനിമ വിവിധ ചലച്ചിത്രമേളകളിൽ ഉൾപ്പെടുത്തുന്നതിനായി സമർപ്പിച്ചു; ആരും അത് അംഗീകരിച്ചില്ല .എന്നാൽ ഓരോ നിരസിക്കലിനു ശേഷവും, വിവിധ ഫെസ്റ്റിവൽ ഡയറക്ടർമാർ സംശയാസ്പദമായ സാഹചര്യങ്ങളിൽ മരിക്കുന്നു.
പിന്നീട് 1993-ൽ കാലിഫോർണിയയിലെ ഒരു തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതുവരെ ഈ ചിത്രം വർഷങ്ങളോളം കാണാമറയത്തായിരുന്നു .പ്രദര്ശനത്തിന് മുൻപ് സ്വതം ഇഷ്ടപ്രകാരം മാത്രം ഈ ചിത്രം കാണണം എന്ന മുന്നറിയിപ്പും അണിയറപ്രവർത്തകർ നൽകി .എന്നാൽ സിനിമ തുടങ്ങി അല്പസമയം കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മാനസികാവസ്ഥ മാറാൻ തുടങ്ങി .അവരെല്ലാം പരിഭാന്ധരായി ഓടാൻ തുടങ്ങി ചിത്രത്തിന് മുമ്പ്, അവർക്ക് എങ്ങിനെയും പുറത്തു കടക്കണമെന്ന് ചിന്ത മാത്രമായി. പുറത്തേക്ക് കടക്കാനുള്ള വലിലുകൾ ലോക്ക് ആയി കാണപെട്ടതോടെ ആളുകൾ ഭ്രമ് പിടിച്ച പോലെ കലഹക്കാൻ തുടങ്ങി. ആ തിരക്കിനിടയിൽ പെട്ട ഒരു ഗർഭിണിയായ സ്ത്രീ കൊല്ലപ്പെട്ടു.
പക്ഷെ ആ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആൻ അവിടെ ഉണ്ടായിരുന്ന മിക്കവാറും എല്ലാ പ്രേക്ഷകരുടെയും ബ്ലഡ് ൽ എൽഎസ്ഡിഎന്ന മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി .ഇതോടെ അന്വേശനം വ്യാപിപ്പിച്ചു തുടന്ന്
പോപ്കോൺ വിതരണം ചെയ്യുന്ന ജീവനക്കാരൻ പോപ്കോണിൽ എൽഎസ്ഡി ചേർത്തു എന്ന കണ്ടെത്തി ; അറിയാതെ കൈത്തറി വീണതാണ് എന്നാണ് ജീവനക്കാരന്റെ മൊഴി.മയക്കുമരുന്നും ആൻട്രത്തിന്റെ വീസൽ എഫക്റ്റും സംയോജിപ്പിച്ചതു വഴി പ്രേക്ഷകരുടെ മാനസീക നിലയി വ്യത്യാസം സംഭവിച്ചു എന്ന കണ്ടെത്തി.എന്നാൽ ഈ കാര്യങ്ങൾ എല്ലാം ചേർത്ത് വായിക്കുമ്പോൾ ചിത്രത്തിന് ഒരു അസ്വാഭാവികത കൈവന്നു.ഈ പ്രദർശനത്തിനുശേഷം, ചിത്രത്തിന്റെ എല്ലാ പകർപ്പുകളും അപ്രത്യക്ഷമായി, അതോടെ ആന്ററും എന്ന ചിത്രം അത് ശപിക്കപ്പെട്ടതായ ഒരു പ്രശസ്തി നേടി .
സഹോദരങ്ങളായ ഒറാലി, നഥാൻ എന്നിവരുടെ വളർത്തുനായ മാക്സിൻ ദയാവധത്തിന് വിധേയയായതിനെക്കുറിച്ചാണ് ആൻട്രം സംസാരിക്കുന്നത്. മാക്സിൻ സ്വർഗത്തിൽ പോയോ എന്ന് നഥാൻ ചോദിച്ചപ്പോൾ, അവരുടെ അമ്മ മാക്സിൻ ഒരു മോശം നായയായതിനാൽ നരകത്തിൽ പോയെന്ന് പറഞ്ഞു അവനെ കളിയാക്കുന്നു . മാക്സിൻ ഒരു കാരണവുമില്ലാതെ തന്നെ ആക്രമിച്ച ഒരു തെറ്റായ ഓർമ്മയുടെ ഒരു പേടിസ്വപ്നം നാഥനുണ്ട്, അത് മാക്സിനെ ദയാവധത്തിന് വിധേയയാക്കി.
മാക്സിൻ നരകത്തിൽ പോയി എന്ന ആഘാതത്തിൽ നഥാൻ അസ്വസ്ഥമായ സ്വപ്നങ്ങളും ഭൂതങ്ങളുടെ ദർശനങ്ങളും അനുഭവിക്കാൻ തുടങ്ങുന്നു. അതോടെ നാഥാൻ ആരോടും സംസാരിക്കാതെ ഉള്വലിയാണ് തുടങ്ങുന്നു. ഇതിൽ നിന്നും തന്റെ അനിയനെ രക്ഷിക്കാൻ ചേച്ചിയായ ഓറലി അവിയനെയും കൂട്ടി കാട്ടിലേക്ക് പോകുന്നതും അവിടെ നടക്കുന്ന വിചിത്രങ്ങളായ അതിഭയാനകവുമായ സംഭവ വികാസങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം .
25 വർഷങ്ങൾക്ക് ശേഷം ഒരു ഡോക്യുമെന്ററി ചെയ്യുന്ന ടീം ആൻഡ്രം എന്ന ചിത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നടന്ന മരണങ്ങളെക്കുറിച്ചും അന്വേഷിക്കുകയും 2018 ആൻഡ്രം എന്ന അതേ പേരിൽ തന്നെ ഒരു ഡാർക്ക് മൂവി നിർമ്മിക്കുകയും ചെയ്യുന്നു. ഒറിജിനൽ antrathinte ഒരുപാട് ഭാഗങ്ങളിൽ മനുഷ്യമനസ്സുകളെ കണ്ട്രോൾ ചെയ്യുന്നതും അതുപോലെതന്നെ അതിനെ ഇറിറ്റേറ്റ് ചെയ്തതുമായ ഒരുപാട് വിഷ്വൽസും,സിംബൽസും ഒക്കെ ഉണ്ട്.എന്നാൽ ഈ ഡോക്യുമെന്ററി തുടങ്ങുമ്പോഴും സ്വന്തം റിസ്കിൽ കാണണം എന്ന സ്ക്രീനിൽ എഴുതി കാണിക്കുന്നുണ്ട് .