ജയ് ഭീമിനെതിരെ കോപ്പിറൈറ്റ് പരാതി; സൂര്യക്കും ജ്യോതികയ്ക്കും എതിരെ കേസെടുത്ത് പോലീസ്
സൂര്യ നായകനായ ചിത്രം ജയ് ഭീമിനെതിരെ കോപ്പിറൈറ്റ് പരാതി. വി.കുളഞ്ജിയപ്പ എന്നയാളാണ് സിനിമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ നിര്‍മാതാക്കളായ സൂര്യ, ജ്യോതിക എന്നിവര്‍ക്കും സംവിധായകന് ജ്ഞാനവേലിനും എതിരെ പോലീസ് കേസെടുത്തു. സിനിമയുടെ കഥ തന്റേതാണെന്നും കഥ മോഷ്ടിച്ചതാണെന്നുമാണ് പരാതിയില്‍ പറയുന്നത്.
യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി നിര്‍മിച്ച ചിത്രത്തിനായി തന്റെ കഥയെടുത്തതിന് ശേഷം പ്രതിഫലം തന്നില്ലെന്നും പരാതിയില്‍ പറയുന്നു. തനിക്ക് 50 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ തുക നല്‍കിയില്ലെന്ന് കുളഞ്ജിയപ്പ ആരോപിക്കുന്നു.
തന്റെ ജീവിതം ആസ്പദമാക്കിയാണ് കഥയെന്നാണ് കുളഞ്ജിയപ്പയുടെ അവകാശവാദം. 2019ല്‍ സംവിധായകന് ജ്ഞാനവേല്‍ വീട്ടിലെത്തിയപ്പോള്‍ പറഞ്ഞ കഥയാണ് പിന്നീട് സിനിമയായത്. 1993ല്‍ കമ്മാരപുരം പോലീസ് സ്റ്റേഷനില്‍ തനിക്ക് കൊടി പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്നും അതാണ് സംവിധായകനുമായി പങ്കുവെച്ചതെന്നും കുളഞ്ജിയപ്പ പറയുന്നു.